മത്സരപറക്കലിനിടെ അപ്രത്യക്ഷമായത് അയ്യായിരത്തിലധികം പ്രാവുകൾ; കാരണം നിഗൂഢം!

Thousands of birds vanish during race
Screengrab from Youtube video shared by Buzz Info
SHARE

ഇംഗ്ലണ്ടിലെ പീറ്റർബറോയിൽ മത്സര പറക്കലിനിടെ അയ്യായിരത്തിലധികം പ്രാവുകൾ അപ്രത്യക്ഷമായി. മത്സരത്തിൽ പങ്കെടുത്ത 9000 പ്രാവുകളിൽ അയ്യായിരത്തിലധികം പ്രാവുകളെയാണ് കാണാതായിരിക്കുന്നത്.

പീറ്റർബറോയിൽ നിന്നും പറന്നുയർന്ന് മൂന്ന് മണിക്കൂറിനുശേഷം മത്സരം തുടങ്ങിയ സ്ഥലത്ത് തിരിച്ചെത്തേണ്ടതായിരുന്നു എല്ലാ പ്രാവുകളും. എന്നാൽ അവയിൽ പകുതിയിൽ താഴെ മാത്രമാണ് മടങ്ങിയെത്തിയത്. ശേഷിക്കുന്നവ എവിടേക്കാണ് മറഞ്ഞതെന്നതിനെക്കുറിച്ച് ഇനിയും കൃത്യമായ വിവരങ്ങൾ ബ്രീഡർമാർക്ക് ലഭിച്ചിട്ടില്ല.

ഇത്രയും വർഷങ്ങൾക്കിടെ ഏറ്റവും മോശപ്പെട്ട മത്സരദിനമാണ് കടന്നു പോയതെന്ന് ബ്രീഡർമാർ വ്യക്തമാക്കി. ഭൂമിയുടെ കാന്തികവലയം അടിസ്ഥാനമാക്കിയാണ് പ്രാവുകൾ സഞ്ചരിക്കുന്നത്. സൗര കൊടുങ്കാറ്റ് പോലെയുള്ള എന്തെങ്കിലും മാറ്റങ്ങൾ അന്തരീക്ഷത്തിൽ ഉണ്ടായതിനെത്തുടർന്ന് പ്രാവുകൾ ഗതി മാറി സഞ്ചരിച്ചതാകാമെന്ന നിഗമനത്തിലാണ് ഇവർ.

മത്സരത്തിനായി വളർത്തുന്ന പ്രാവുകൾക്ക് കാലിൽ ടാഗുകൾ ഉള്ളതിനാൽ അവയെ വേഗം തിരിച്ചറിയാനാകും. ഇവയിൽ ഏതെങ്കിലും പ്രാവുകളെ ആർക്കെങ്കിലും കണ്ടെത്താനാൽ അവയ്ക്ക് തീറ്റയും വെള്ളവും നൽകണമെന്ന് ജനങ്ങളോട് അഭ്യർത്ഥിക്കുന്നതായും    ബ്രീഡർമാർ വ്ക്തമാക്കി. ദി സൺ ആണ് ഇതു സംബന്ധിച്ച വാർത്തകൾ പ്രസിദ്ധീകരിച്ചത്.  അന്തരീക്ഷത്തിലെ സാഹചര്യങ്ങൾ അനുകൂലമായി കഴിയുമ്പോൾ പ്രാവുകൾക്ക് വഴി മനസ്സിലാക്കി തിരിച്ചുവരാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ബ്രീഡർമാർ.

English Summary: ‘Worst day in pigeon racing history’: Thousands of birds vanish during race

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒടുവിൽ കാട്ടുപന്നി തോറ്റു, തോമസ് ജയിച്ചു

MORE VIDEOS
FROM ONMANORAMA