ജീവനറ്റ പങ്കാളിയെ ഉണർത്താൻ ശ്രമിക്കുന്ന പിങ്ക് കൊക്കറ്റൂ; നൊമ്പര കാഴ്ച!
Mail This Article
മനുഷ്യർക്കായാലും മൃഗങ്ങൾക്കായാലും ഉറ്റവരുടെ വേർപാട് താങ്ങാനാവില്ല. പ്രത്യേകിച്ചും ജീവിതപങ്കാളിയുടെ വേർപാട്. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ഓസ്ട്രേലിയയിൽ ധാരാളമായി കാണപ്പെടുന്ന ഓസ്ട്രേയിലയൻ ഗാലാ അഥവാ പിങ്ക് കൊക്കറ്റൂ പക്ഷികളുടെ ദൃശ്യമാണിത്.
റോഡിനു നടുവിൽ ജീവനറ്റു കിടക്കുന്ന ഇണയ ചുറ്റും നടന്ന് ഉണർത്താൻ ശ്രമിക്കുകയാണ് പക്ഷി. ഒടുവിൽ എത്ര വിളിച്ചാലും ഉണരില്ലെന്ന സത്യം മനസ്സിലാക്കിയ പക്ഷി ജീവനറ്റു കിടക്കുന്ന ഇണയുടെ മുഖത്തോടു മുഖം ചേർത്തുവച്ച് കൊക്കുരുമി വിടപറയുന്നതാണ് ദൃശ്യത്തിലുള്ളത്. ഇനി നല്ലപാതി കൂടെയില്ലെന്ന സത്യം മനസ്സിലാക്കി റോഡിന്റെ അരികിലായി കാത്തുനിൽക്കുന്ന പക്ഷിക്കൂട്ടത്തിനരികിലേക്ക് പക്ഷി വേദനയോടെ മടങ്ങുന്നതും കാണാം. കാണുന്നവരുടെയെല്ലാം കണ്ണു നിറയ്ക്കുന്നതാണ് ഈ ദൃശ്യം.
ഐഎഫ്എസ് ഇദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ഹൃദയസ്പർശിയായ ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്.5 ലക്ഷത്തിലധികം ആളുകൾ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.
Bird kept trying to wake up Partner grieving at the death of its mate Australian Galah