കേരള–തമിഴ്നാട് അതിര്‍ത്തിയില്‍ കാട്ടാന ആന്ത്രാക്സ് ബാധിച്ചു ചെരിഞ്ഞു, ആശങ്ക!

Wild elephant
പ്രതീകാത്മക ചിത്രം
SHARE

കോയമ്പത്തൂരില്‍ കേരള – തമിഴ്നാട് അതിര്‍ത്തിയില്‍ കാട്ടാന ആന്ത്രാക്സ് ബാധിച്ചു ചെരിഞ്ഞു. ആനക്കെട്ടി വനമേഖലയില്‍ ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയ 13 വയസ് തോന്നിക്കുന്ന പിടിയാനയ്ക്കാണു രോഗം സ്ഥിരീകരിച്ചത്. വായില്‍ നിന്നും മൂക്കില്‍ നിന്നും രക്തമൊലിച്ചിറങ്ങിയ നിലയിലായിരുന്നു ജഡം. ആന്ത്രാക്സ് ബാധയുടെ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് തമിഴ്നാട് വനം വകുപ്പിന്റെ അനിമല്‍ ഡിസീസ് ഇന്റലിജന്‍സ് യൂണിറ്റില്‍ നടത്തിയ പരിശോധനയിലാണ് ബാക്ടീരിയ ബാധ സ്ഥിരീകരിച്ചത്.

തുടര്‍ന്ന് പ്രദേശത്തു നിലയുറപ്പിച്ച ആനകളെ നിരീക്ഷിക്കാന്‍ വനം വകുപ്പ് നടപടി തുടങ്ങി. കൂടാതെ കേരള വനമേഖലയിലെ ആനകളെയും നിരീക്ഷിക്കുന്നുണ്ട്. വനമേഖലയോടു ചേര്‍ന്ന പ്രദേശങ്ങളിലെ വളര്‍ത്തുമൃഗങ്ങള്‍ക്കു കുത്തിവെയ്പ്പ് നല്‍കാന്‍ മൃഗസംരക്ഷണ വകുപ്പും നടപടി തുടങ്ങി.

English Summary: Wild elephant dies of anthrax

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ട് ലിംഗമാറ്റ ശസ്ത്രക്രിയ | Manorama Explainer

MORE VIDEOS
FROM ONMANORAMA