ADVERTISEMENT

പാമ്പുകളും മുതലകളും ആക്രമിക്കുന്നതൊന്നും ജെയ് ബ്രൂവറിന് അത്ര പുതുമയുള്ള കാര്യമല്ല. കാരണം അവയെ പരിചരിക്കുന്ന ജോലി ഏറെ ഇഷ്ടത്തോടെ ഏറ്റെടുത്തയാളാണ് ജെയ്. കലിഫോർണിയയിലെ റെപ്റ്റൈൽ സൂവിന്റെ സ്ഥാപകനാണ് ജെയ്. പാമ്പുകളോടുള്ള ഇഷ്ടം കൊണ്ടാണ് ഇവയ്ക്കായി ഒരു സൂ തന്നെ അവയ്ക്കായി ഒരുക്കിയത്.പാമ്പുകൾ മാത്രമല്ല. മുതലകളും ആമകളും ഉടുമ്പുകളുമെല്ലാം ഈ മൃഗശാലയിലുണ്ട്. ഇവയെ പരിചരിക്കുന്ന വിഡിയോകളും സ്ഥിരമായി ജെയ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ ചർച്ചയാകുന്നത്.

പാമ്പുകളെ പരിചരിക്കുകയെന്നത് അൽപം അപകടം പിടിച്ച ജോലിയാണ്. ഇത്തരത്തിൽ മുട്ടയിട്ട് അടയിരിക്കുന്ന പെരുമ്പാമ്പിനെ പരിചരിക്കുന്നതിനിടയിലാണ് ജെയ് ബ്രൂവറെ അത് ആക്രമിച്ചത്. പാമ്പിന്റെ മുട്ടകൾ സുരക്ഷിതമായി മാറ്റാനുള്ള ശ്രമത്തിലായിരുന്നു ജെയ്.  ഇതിനിടയിൽ കൂറ്റൻ പെരുമ്പാമ്പ് ആക്രമിക്കുന്ന ദൃശ്യമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. കൂറ്റൻ പെരുമ്പാമ്പാണ് ജെയ് ബ്രൂവെറുടെ മുഖം ലക്ഷ്യമാക്കി ആക്രമിച്ചത്.നിരവധി തവണ പാമ്പ് മുഖത്തേക്ക് ആഞ്ഞു കൊത്താൻ ശ്രമിക്കുന്നതും ദൃശ്യത്തിൽ കാണാം. കൃത്യസമയത്ത് ഒഴിഞ്ഞു മാറിയതിനാലാണ് ഓരോ തവണയും ജെയ് രക്ഷപെട്ടത്. കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച ഈ വിഡിയോ 3 ലക്ഷത്തിലധികം ആളുകളാണ് ഇതുവരെ കണ്ടത്.

English Summary: A snake attacks a zookeeper in this hair-raising video from California's Reptile Zoo

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com