കണ്ണുകാണാത്ത ആന മുത്തശ്ശിയെ ഭക്ഷണത്തിനരികിലെത്തിച്ച് കുട്ടിയാന; ഹൃദ്യം ഈ ദൃശ്യം!

Elephant Guides Friend Who Can't See In Heartwarming Clip
SHARE

ബുദ്ധിശക്തിയുടെ കാര്യത്തിൽ ആനകൾ മുൻപന്തിയിലാണ്. എന്നാൽ  അതിനുമപ്പുറമാണ് അവയ്ക്ക് സഹജീവികളോടുള്ള കരുതൽ. ഇത് തെളിയിക്കുന്ന ഒരു ദൃശ്യമാണ് തായ്‌ലൻഡിലെ എലിഫന്റ് നേച്ചർ പാർക്കിൽ നിന്നും പുറത്തുവരുന്നത്. കാഴ്ചശക്തിയില്ലാത്ത  ഒരു ആനയെ ഭക്ഷണത്തിനരികിലെത്താൻ സഹായിക്കുന്ന മറ്റൊരാനയുടെ ദൃശ്യമാണിത്. 

പ്ലൊയ് തോങ് എന്ന ആന മുത്തശ്ശിയും ചാന എന്ന കുട്ടിയാനയുമാണ് ദൃശ്യത്തിലുള്ളത്. ആനകളെ പാർപ്പിച്ചിരിക്കുന്ന മൈതാനത്ത് ഭക്ഷണം ഇട്ടുകൊടുത്തിട്ടുണ്ടെങ്കിലും കാഴ്ചശക്തിയില്ലാത്തതുമൂലം പ്ലൊയ് തോങ്ങിന് കൃത്യമായി ഭക്ഷണത്തിനു സമീപമെത്താൻ സാധിച്ചില്ല. ഇത് മനസ്സിലാക്കിയ ചാന, പ്ലൊയ് തോങ്ങിന്റെ അരികിലെത്തി ശബ്ദമുണ്ടാക്കി ശ്രദ്ധയാകർഷിച്ച ശേഷം ഭക്ഷണം കിടക്കുന്നി സ്ഥലത്തേക്ക്  വഴി കാണിച്ചു കൊടുക്കുകയാണ്. ഭക്ഷണം കണ്ടെത്തിയ പ്ലൊയ് തോങ് ചാനയ്ക്കും മറ്റൊരാനയ്ക്കുമൊപ്പം അത് കഴിക്കുന്നതും ദൃശ്യത്തിൽ കാണാം. 

ആനകളെ ഉപയോഗിച്ച് സവാരി നടത്തുന്ന ഒരു ക്യാമ്പിൽ നിന്നുമാണ് പ്ലൊയ് തോങ്ങിനെ രക്ഷിച്ച് എലിഫന്റ് നേച്ചർ പാർക്കിലെത്തിച്ചത്. കാഴ്ചശക്തിയില്ലാതിരുന്നിട്ടും പ്ലൊയ് തോങ്ങിനെ ക്യാമ്പിൽ ആനസവാരിക്കായി ഉപയോഗിച്ചു വരികയായിരുന്നു. സേവ് എലിഫന്റ് ഫൗണ്ടേഷൻ എന്ന സംഘടനയുടെ സ്ഥാപകനായ ലെക് ചായ്‌ലെർട്ടാണ് പ്ലൊയ് തോങ്ങിന്റെയും ചാനയുടെയും ഹൃദ്യമായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. 

ആനകൾക്ക് പരസ്പരമുള്ള സ്നേഹവും കരുതലും നാമോരോരുത്തരും കണ്ടു പഠിക്കേണ്ടതാണെന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ദൃശ്യങ്ങൾ പങ്കുവച്ചിരിക്കുന്നത്. ദിവസങ്ങൾക്കുള്ളിൽ തന്നെ വിഡിയോ ജനങ്ങൾ ഏറ്റെടുക്കുകയായിരുന്നു. ഈ ദൃശ്യങ്ങൾ കണ്ടതോടെ ആനകളോടുള്ള സ്നേഹം ഇരട്ടിച്ചതായും പലരും അഭിപ്രായപ്പെട്ടു.

English Summary: Elephant Guides Friend Who Can't See In Heartwarming Clip

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കുതിരയെ ചേർത്തു പിടിച്ച് ടൊവീനോ; ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA