ഉപേക്ഷിക്കപ്പെട്ട മീൻവലയിൽ കുരുങ്ങിയത് മലമ്പാമ്പ്; രക്ഷയ്ക്കെത്തിയത് വനപാലകർ!

Python rescued after getting tangled in fishing net
SHARE

പാലക്കാട് തൃത്താലയില്‍ മീന്‍വലയില്‍ മലമ്പാമ്പ് കുരുങ്ങി. തൃത്താല മേഴത്തൂരിന് സമീപത്തെ പാടത്താണ് നാട്ടുകാര്‍ പാമ്പിനെ വലയില്‍ കുരുങ്ങിയ നിലയില്‍ കണ്ടെത്തിയത്. പട്ടാമ്പി വനപാലകരെത്തി രക്ഷപ്പെടുത്തി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.

മേഴത്തൂര്‍ കൈത്തറ ക്ഷേത്രത്തിന് സമീപത്തെ പാടത്താണ് മലമ്പാമ്പിനെ വലയില്‍ കുരുങ്ങിയതായി കണ്ടത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പട്ടാമ്പി വനപാലകസംഘം സ്ഥലത്തെത്തി. ഒരുമണിക്കൂറിലധികം നീണ്ട പരിശ്രമത്തിനൊടുവില്‍ മലമ്പാമ്പിനെ സ്വതന്ത്രമാക്കി. നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. 

മീന്‍പിടിച്ച ശേഷം ഉപേക്ഷിച്ച വലയില്‍ പാമ്പ് കുടുങ്ങിയതെന്നാണ് നിഗമനം. രക്ഷപ്പെടുത്തിയ പാമ്പിനെ വനപാലകസംഘം നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ആരോഗ്യ പരിശോധനയ്ക്ക് ശേഷം വനത്തിലേക്ക് തുറന്ന് വിടും. തൃത്താല, മേഴത്തൂര്‍ മേഖലയില്‍ കനത്ത മഴ തുടരുന്നതിനാല്‍ പലയിടത്തും വെള്ളക്കെട്ടുണ്ട്. ഈമേഖലയിലെല്ലാം മീന്‍പിടിക്കാന്‍ വലയെറിയുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. എന്നാല്‍ പലരും മീന്‍പിടിച്ച ശേഷം വല വെള്ളക്കെട്ടില്‍ ഒഴിവാക്കി മടങ്ങുന്നുവെന്നാണ് വനപാലകര്‍ പറയുന്നത്. ദേശാടന പക്ഷികളുള്‍പ്പെടെ പലതും വലയില്‍ കുരുങ്ങുന്നത് പതിവാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

English Summary: Python rescued after getting tangled in fishing net

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കുതിരയെ ചേർത്തു പിടിച്ച് ടൊവീനോ; ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA