ADVERTISEMENT

ഇരട്ട ആനക്കുട്ടികളുടെ പിറവിയോടെ ലോകശ്രദ്ധ നേടുകയാണ് ശ്രീലങ്കയിലെ പിനവാളാ എലിഫന്റ് ഓര്‍ഫനേജ്. സുരംഗി എന്ന 25 വയസുള്ള ആന ഒരു പ്രസവത്തിൽ രണ്ട് കുട്ടികൾക്ക് ജൻമം നൽകി. കുട്ടിയാനകളുടെ ചിത്രങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ൈവറലാണ്. ആനകൾക്കിടയിൽ ഇരട്ടക്കുട്ടികൾ ജനിക്കുന്നത് അപൂർവ സംഭവമാണ്.

80 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ശ്രീലങ്കയില്‍ ഒരാനയ്ക്ക് ഇരട്ടക്കുഞ്ഞുങ്ങളുണ്ടാകുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 'കുട്ടികള്‍ സാധാരണ ആനക്കുട്ടികളേക്കാൾ ചെറുതാണ്. എന്നാല്‍ അവരുടെ ആരോഗ്യത്തിന് മറ്റ് പ്രശ്‌നങ്ങളൊന്നുമില്ല. രണ്ടും ആണ്‍ ആനക്കുട്ടികളാണ്. മൂവരും ഇപ്പോള്‍ സുഖമായിരിക്കുന്നു...' എന്ന് അധികൃതർ വിശദീകരിച്ചു. കാട്ടിൽ നിന്നും നാട്ടിലിറങ്ങുന്ന ആനകളെ സംരക്ഷിക്കാൻ 1975ൽ  ആരംഭിച്ചതാണ് പിനവാളാ എലിഫന്റ് ഓര്‍ഫനേജ്.  81 ആനകളാണ് ഇപ്പോൾ ഇവിടെയുള്ളത്. 

English Summary: Twin elephants born for the first time in almost 80 years in Sri Lanka

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com