ADVERTISEMENT

പാമ്പ് എന്ന് കേൾക്കുന്നത് തന്നെ മിക്കവർക്കും ഭയമാണ്. അപ്പോൾ പാമ്പ്  തൊട്ടരികിലെത്തിയാൽ എന്താകും അവസ്ഥ. അത്തരമൊരു സംഭവമാണ് ഇപ്പോൾ രാജസ്ഥാനിലെ ബൻസ്വാരായിൽ നിന്നും പുറത്തുവരുന്നത്. ഇവിടുത്തെ മണ്ഡരേശ്വർ ക്ഷേത്രത്തിനുള്ളിൽ കിടന്നുറങ്ങുകയായിരുന്ന ജയ് ഉപാധ്യായ എന്ന യുവാവിന്റെ പുതപ്പിനുള്ളിലേക്കാണ് മൂർഖൻ പാമ്പ് ഇഴഞ്ഞെത്തിയത്.

 

ക്ഷേത്രാചാര പഠനത്തിന്റെ ഭാഗമായി 44 ദിവസമായി ക്ഷേത്രത്തിനുള്ളിലായിരുന്നു ജയ് ഉപാധ്യായയുടെ കിടപ്പ്. തറയിൽ കട്ടിയുള്ള പുതപ്പുവിരിച്ചാണ് ഇയാൾ ഉറങ്ങിയിരുന്നത്. സുഖനിദ്രയിലായിരുന്ന ഇയാളുടെ അരികിലേക്കാണ് വിഷപ്പാമ്പ് ഇഴഞ്ഞെത്തിയത്. യുവാവിന്റെ ശരീരം മൂടിയിരുന്ന പുതപ്പിനുള്ളിലേക്ക് പാമ്പ് ഇഴഞ്ഞു കയറുന്നത് ദൃശ്യത്തിൽ കാണാം.  അൽപസമയം ഉറക്കം തുടർന്ന ജയ് പാമ്പ് കാലിൽ ചുറ്റിയതിനാൽ മറുവശത്തേക്ക് ചരിഞ്ഞു കിടന്ന് കാലിൽ നിന്ന് പാമ്പിനെ വലിച്ചെടുത്തു. പുതപ്പിനൊപ്പം പാമ്പിനെക്കൂടി വലിച്ചിട്ട യുവാവ്  അതിനെ കണ്ടമാത്രയിൽ ഭയന്നെഴുന്നേറ്റ് ഒടിമാറുകയായിരുന്നു. 

 

പിന്നോട്ടു നീങ്ങിയ യുവാവിനെ പാമ്പ് ആക്രമിക്കാനൊരുങ്ങുന്നതും ദൃശ്യത്തിൽ കാണാം. തലനാരിഴയ്ക്കാണ് പാമ്പുകടിയേൽക്കാതെ ഇയാൾ രക്ഷപ്പെട്ടത്. ആരവല്ലി പർവത നിരകൾക്കു സമീപമാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വിഷപ്പാമ്പുകളും വന്യമൃഗങ്ങളുമൊക്കെ രാത്രിയിൽ ഇവിടെ വിഹരിക്കുന്നത് പതിവാണ്. ക്ഷേത്രത്തിൽ സ്ഥാപിച്ചിരുന്ന സിസിടിവിയിലാണ് ഈ ദൃശ്യം പതിഞ്ഞത്.

 

English Summary: Terrifying moment cobra snake slithers onto sleeping man

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com