ADVERTISEMENT

വീടിന്റെ വരാന്തയിലേക്കിറങ്ങിയ വീട്ടമ്മയെ ആക്രമിക്കാനെത്തിയത് പാമ്പ്. ചെടിച്ചട്ടിയുടെ ഇടയിൽ നിന്നാണ് പാമ്പ് വീട്ടമ്മയുടെ മുന്നിലേക്ക് അതിവേഗം ഇഴഞ്ഞെത്തിയത്. കഴിഞ്ഞ ഞായറാഴ്ച ടെക്സാസിലാണ് സംഭവം നടന്നത്. ഫൊട്ടോഗ്രഫറായ ചൗൻവാ ലീകോംപ്റ്റ് ആണ് വീടിന്റെ വരാന്തയിനിറങ്ങി പാമ്പിന്റെ മുന്നിൽ അകപ്പെട്ടത്. അമ്മയ്ക്കൊപ്പം പുറത്തിരിക്കാനായാണ് ചൗൻവാ ലീകോംപ്റ്റ് വരാന്തയിലേക്കിറങ്ങിയത്. 

 

ചെടിച്ചട്ടിയുടെ അരികിലേക്കെത്തിയതും അവിടെ പതുങ്ങിയിരുന്ന പാമ്പ് പുറത്തേക്കെത്തുകയായിരുന്നു. പാമ്പിനെ കണ്ട് ഭയന്ന ചൗൻവാ ലീകോംപ്റ്റ് അലറിവിളിച്ചുകൊണ്ട് വീടിനുള്ളിലേക്ക് ഓടിക്കയറി. പാമ്പ് ചെടികൾക്കിടയിലേക്ക് മറയുകയും ചെയ്തു. വീട്ടിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിലാണ് ദൃശ്യം പതിഞ്ഞത്.പാമ്പിനെ കണ്ടതും ഒരു നിമിഷത്തേക്ക് ശ്വാസം പോലും നിലച്ചുപോയെന്ന് ചൗൻവാ ലീകോംപ്റ്റ്  വ്യക്തമാക്കി.

 

English Summary: Woman Screams As Snake Lunges Towards Her In Heart-Stopping Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com