ADVERTISEMENT

ജോലിയൊക്കെ ചെയ്ത് വീട്ടുകാരെ സഹായിക്കുന്ന ചോട്ടു എന്ന നായയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. കൊല്ലം ഒായൂര്‍ ആറ്റൂര്‍കോണത്ത് താമസിക്കുന്ന ദിലീപ്കുമാറിന്റെ വീട്ടിലെ നായയാണ് ചോട്ടു. മൂന്നുവര്‍ഷം മുന്‍പ് രണ്ടായിരം രൂപയ്ക്ക് വാങ്ങിയ ചോട്ടുവിന് ഇപ്പോള്‍ ആരാധകര്‍ ഏറെയാണ്. മൂന്നു വർഷമായി ചോട്ടു ദിലീപ്കുമാറിനൊപ്പമുണ്ട്. 

 

ജർമൻ ഷെപ്പേർഡ് – നാടൻ സങ്കരയിനമാണ് ചോട്ടു. കൃഷിയും കാലി വളർത്തലുമാണ് ദിലീപ്കുമാറിന്റെ വരുമാനമാർഗം. കൃഷിയിടങ്ങളില്‍ പോകാന്‍ കൂട്ടിനായി വാങ്ങിയതാണ്. ഇപ്പോള്‍ വീട്ടിലെ ജോലിയും ചെയ്യും. രാത്രിയിൽ ലൈറ്റ് തെളിയിക്കാതെ ഇരുന്നാൽ ചോട്ടു ലൈറ്റ് ഇടും. വാതിൽ അടച്ചില്ലെങ്കിൽ അടയ്ക്കും. വാഹനത്തിന്റെ താക്കോൽ എടുത്തു കൊണ്ടു വരും. പത്രവും കണ്ണടയുമൊക്കെ ആവശ്യപ്പെട്ടാല്‍ എത്തിക്കും.

 

ചെറുതും വലുതുമായ എല്ലാത്തിനും ചോട്ടു കൂട്ടായുണ്ട്. അക്കങ്ങൾ തിരിച്ചറിയാനുള്ള കഴിവാണ് ചോട്ടുവിന്റെ മറ്റൊരു സവിശേഷത. കൈവിരലിൽ 1 എന്ന് കാണിച്ചാൽ ഒന്നു കുരയ്ക്കും, 2 കാണിച്ചാൽ 2 പ്രാവശ്യം കുരയ്ക്കും. വീട്ടിൽ ആളില്ലാത്ത സമയത്ത് പുരയിടത്തിൽ ഒരാളെയും കയറാൻ അനുവദിക്കാറില്ല. വീട്ടുകാര്‍ക്ക് പരിചയമുളളയാള്‍ എത്തിയാല്‍ ബഹളം വയ്ക്കാറുമില്ല.

 

Englih Summary: Chottu the pet dog Understands Number and heps human

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com