ADVERTISEMENT

സ്വകാര്യ മൃഗശാല ജീവനക്കാരുടെ കണ്ണുവെട്ടിച്ച് പുറത്തുചാടിയത് ആൺ സീബ്രയും പെൺ സീബ്രയും. പുറത്തിറങ്ങിയ ഇവർ സ്വാതന്ത്ര്യം പരമാവധി ആഘോഷിക്കുകയും ചെയ്തു. കൃഷിയിടങ്ങളും ഹൈവേകളും കടന്നുള്ള ഇവരുടെ ഓട്ടമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. അമേരിക്കയിലെ ചിക്കാഗോയിക്കടുത്തുള്ള പിന്‍ഗ്രീ ഗ്രോവിലുള്ള ഒരു ഫാമിൽ നിന്നാണ് സീബ്രകൾ പുറത്തു ചാടിയത്.

പൊതു സ്ഥലങ്ങളിലൂടെയുള്ള ഇവരുടെ ഓട്ടം ജനങ്ങൾ മൊബൈലിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് സംഭവം ജനശ്രദ്ധനേടിയത്. ഇവർക്കായി പൊലീസ് ഗതാഗതം നിയന്ത്രിക്കുകയും ചെയ്തു. ഒടുവിൽ വിവിധ വാഹനങ്ങളിൽ സ്ഥലത്തെത്തിയ മൃഗശാല ജീവനക്കാർ സീബ്രകളെ ഓടിച്ചിട്ടു പിടിച്ചാണ് തിരികെ മൃഗശാലയിലേക്ക് കൊണ്ടുപോയത്.

English Summary: Zebras escape from suburban Chicago pumpkin farm, snarling traffic

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com