ADVERTISEMENT

ചുറ്റും കൊടും വിഷമുള്ള പാമ്പുകളും തേളുകളും മാത്രം. സിനിമയിലെ ദൃശ്യത്തെക്കുറിച്ചല്ല പറഞ്ഞുവരുന്നത്. സമാനമായ അവസ്ഥയിലൂടെയാണ് ഈജിപ്തിലെ ജനങ്ങൾ കടന്നുപോകുന്നത്. തേളിന്റെ കുത്തേറ്റ് 3 പേരാണ് ഇവിടെ മരിച്ചത്. നൂറ് കണക്കിനാളുകൾ ഇതേത്തുടർന്ന് ചികിത്സയിലാണ്. രൂക്ഷമായ കാലാവസ്ഥയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈജ്പ്ത് നേരിടുന്നത്. കനത്ത മഴയും പൊടിക്കാറ്റും മഞ്ഞുവീഴ്ചയും രൂക്ഷമായതോടെ തേളുകളും പാമ്പുകളും മാളം വിട്ട് പുറത്തെത്തുകയായിരുന്നു.

 

കനത്ത മഴയിൽ മാളങ്ങളിൽ വെള്ളം കയറിയതോടെ തെരുവുകളിലും ഗ്രാമങ്ങളിലും തോളിന്റെ ശല്യം രൂക്ഷമായി. വിഷത്തേളിന്റെ ആക്രമണത്തിൽ 453 പേർക്ക് ഗുരുതരമായി പരുക്കേറ്റു. മൂന്ന് പേർ മരിച്ചതിൽ രണ്ടുപേർ കുട്ടികളാണ്, ഒരാൾ വൃദ്ധനും. കുട്ടികളും പ്രായമായവരുമാണ് കൂടുതലും തേളിന്റെ ആക്രമണത്തിന് ഇരയാകുന്നത്. നൈല്‍ നദിയുടെ തീരത്തുള്ള തെക്കന്‍ നഗരമായ ആസ്‌വാനിലാണ് തേളുകള്‍ കൂടുതല്‍ ഭീതി പരത്തുന്നത്. 

 

കനത്ത മഴയിൽ മാളങ്ങൾ നിറഞ്ഞതോടെ തേളുകളും പാമ്പുകളും ജനവാസമേഖലയിലേക്ക് എത്തിതുടങ്ങിയെന്ന് ഈജിപ്ത് വാര്‍ത്താ ഏജന്‍സി അല്‍ അഹ്‌റാം റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് ഡ്യൂട്ടിയിലുള്ള ഡോക്ടർമാരെപ്പോലും വിഷ ചികിത്സയ്ക്കായി ഗ്രാമീണമേഖലയിലേക്ക് സർക്കാർ അയച്ചു. കനത്ത മഴയ്ക്കൊപ്പം വിഷജന്തുക്കളും ആക്രമണവും ഗ്രാമീണജീവിതത്തെ ദുരിതത്തിലാക്കിയിരിക്കുകയാണ്. ആളുകള്‍ വീടുകളില്‍ തന്നെ തുടരണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം പുറപ്പെടുവിച്ചു. വടക്കൻ ആഫ്രിക്കയിൽ കാണപ്പെടുന്ന ഈജിപ്ഷ്യൻ ഫാറ്റ് ടെയ്ൽഡ് സ്കോർപിയൺ വിഭാഗത്തിൽ പെടുന്ന തേളുകളാണ് ഇവ. ലോകത്തിലെ ഏറ്റവും അപകടകാരിയായ തേളുകളാണ് ഇവയെന്ന് സെന്റ് ലൂയിസ് മൃഗശാല അധികൃതർ വ്യക്തമാക്കി.

 

English Summary: 3 dead, hundreds injured after storms rouse scorpions in Egypt

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com