മിക്കയാളുകൾക്കും പാമ്പുകളെ ഭയമാണ്. അങ്ങനെയുള്ളപ്പോൾ എണ്ണിയാലൊടുങ്ങാത്ത പാമ്പുകൾ മുന്നിലെത്തിയല്‍ എന്താകും അവസ്ഥ. അത്തരമൊരു ഭീകര ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്. റെഡിറ്റിലാണ് ഈ അപൂർവ വിഡിയോ പങ്കുവച്ചിരിക്കുന്നത്.
വിഡിയോയിൽ റോഡിന്റെ അരികിലേക്ക് ഇഴഞ്ഞുകയറുന്ന ഒരുകൂട്ടം പാമ്പുകളെ കാണാം. റോഡിലേക്ക് ഇഴഞ്ഞു കയറാൻ ശ്രമിക്കുന്ന പാമ്പുകളെ ഒരു മനുഷ്യൻ വെറുംകൈകൊണ്ട് പിടിച്ച് താഴെയുള്ള കാട്ടിലേക്ക് വലിച്ചെറിയുന്നതാണ് ദൃശ്യത്തിലുള്ളത്. സംഭവം നടന്നത് എവിടെയാണെന്നോ എപ്പോഴാണെന്നോ വ്യക്തമല്ല.
പേടികൂടാതെയാണ് ഇയാൾ പാമ്പുകളെ കൈകാര്യം ചെയ്തത്. അവയ്ക്കും അപകടമൊന്നും പറ്റാത്ത വിധത്തിലാണ് പാമ്പുകളെ പിടിച്ചെറിയുന്നത്.ഒരുകൂട്ടം ആളുകൾ ഇയാൾ പാമ്പുകളെ പിടിക്കുന്നത് കാണാൻ റോഡിൽ കൂട്ടം ചേർന്നു നിൽക്കുന്നുണ്ടായിരുന്നു. കടുത്ത മഴയാകാം പാമ്പുകളെ ഉണങ്ങിയ പ്രതലമുള്ള റോഡിലേക്ക് കയറാൻ പ്രേരിപ്പിച്ചതെന്നാണ് നിഗമനം. നിരവധി പ്രതികരണങ്ങളാണ് വിഡിയോക്ക് താഴെ നിറയുന്നത്.
English Summary: Man throwing snakes off road