അലങ്കരിച്ച ക്രിസ്മസ് ട്രീയിൽ പതുങ്ങിയിരുന്നത് വിഷപ്പാമ്പ്; ഭയന്നുവിറച്ച് കുടുംബം, വിഡിയോ

ustralian Family Finds Venomous Snake Wrapped Around Christmas Tree
Grab Image from video shared on Twitter by 7NEWS Australia
SHARE

വീടിനു പുറത്തു തന്നെ പാമ്പിനെ കാണുന്നത് ഭയപ്പെടുത്തും. അപ്പോൾ വീടിനകത്ത് പാമ്പെത്തിയാൽ എന്താകും അവസ്ഥ. പറഞ്ഞു വരുന്നത് വീടിനുള്ളിൽ അലങ്കരിച്ച ക്രിസ്മസ് ട്രീയിൽ വിഷപ്പാമ്പിനെ കണ്ടെത്തി പരിഭ്രാന്തരായ ഒരു കുടുംബത്തിന്റെ  കാര്യമാണ് . ഓസ്‌ട്രേലിയയിലെ ഒരു കുടുംബമാണ് മരത്തിൽ ഒളിച്ചിരുന്ന തവിട്ടുനിറത്തിലുള്ള പാമ്പിനെ കണ്ട് ഭയന്നത്. അഡ്‌ലെയ്ഡിലെ ഗൾഫ്‌വ്യൂ ഹൈറ്റ്‌സിൽ നിന്നുള്ള കുടുംബം ക്രിസ്മസ് ട്രീ അലങ്കരിക്കുന്നതിനിടെയായിരുന്നു പാമ്പിനെ കണ്ടെത്തിയത്. 

മരത്തിന് ചുറ്റും ബൾബുകൾ പൊതിഞ്ഞിരുന്നു. ഇതിനിടയിലാണ് പാമ്പും ചുറ്റിയിരുന്നത്. വിഷപ്പാമ്പായ ബ്രൗൺ സ്നേക്കാണെന്ന് മനസ്സിലായതോടെ കുടുംബം പാമ്പിനെ നീക്കം ചെയ്യാൻ പാമ്പ് പിടുത്ത വിദഗ്ധരെ വിവരമറിയിച്ചു. പാമ്പു പിടുത്തക്കാരനായ ജറാദ് വേയാണ് പാമ്പിനെ നീക്കം ചെയ്യാനെത്തിയത്. ഉടൻ തന്നെ ജറാദ് അലങ്കരിച്ച ട്രീയിൽ നിന്നും പാമ്പിനെ പിടികൂടി. വീട്ടുകാർ പാമ്പിനെ കണ്ടതിനാലാണ് വലിയ അപകടം ഒഴിവായത്. തണുപ്പുകാലമായതിനാൽ ചൂടുള്ള ചുറ്റുപാടുകളിൽ പാമ്പുകൾ അഭയം തേടുമെന്ന് ജറാദ് വേ വിശദീകരിച്ചു.അതുകൊണ്ട്തന്നെ കൂടുതൽ ശ്രദ്ധവേണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. പിടികൂടിയ പാമ്പിനെ പിന്നീട് സുരക്ഷിതമായ സ്ഥലത്ത് സ്വതന്ത്രമാക്കി.

English Summary: Australian Family Finds Venomous Snake Wrapped Around Christmas Tree

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA