ADVERTISEMENT

സായാഹാന സവാരിക്കിറങ്ങിയ 60കാരനെ കൂട്ടത്തോടെ ആക്രമിച്ച് നീർനായകൾ. സിംഗപ്പൂരിലാണ് സംഭവം. സിംഗപ്പൂരില്‍ സ്ഥിരതാമസമാക്കിയ ബ്രിട്ടൻ സ്വദേശിയായ ഗ്രഹാം ജോർജ് സ്പെൻസർ ആണ് ദാരുണമായി ആക്രമിക്കപ്പെട്ടത്. നവംബർ 30ന് പതിവുപോലെ സമീപത്തുള്ള ബൊട്ടാണിക്കൽ ഗാർനിൽ സായാഹ്ന നടത്തത്തിനെത്തിയതായിരുന്നു ഗ്രഹാം ജോർജ് സ്പെൻസറും സുഹൃത്തും.

നടക്കുന്നതിനിടയിൽ 20 നീർനായകൾ അടങ്ങുന്ന സംഘം ഇവരുടെ മുന്നിലായി സഞ്ചരിക്കുന്നുണ്ടായിരുന്നു. ആദ്യമായിട്ടാണ് നീർനായകളെ ഇവിടെ കാണുന്നതെന്ന് ഗ്രഹാം ജോർജ് സ്പെൻസർ വ്യക്തമാക്കി. നീർനായകളുടെ പിന്നാലെയോടിയിരുന്ന ഒരു ജോഗർ ഇവർക്കിടയിലൂടെ കടന്നുപോയപ്പോൾ കൂട്ടത്തിലൊന്നിനു പരുക്ക് പറ്റിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. അപകടം സംഭവിച്ചാൽ പ്രതികരിക്കുന്ന സ്വഭാവമാണ് നീർനായകളുടേത്. അവ ആക്രമിക്കപ്പെടുമെന്ന് ബോധ്യമായാൽ കൂട്ടത്തോടെ മനുഷ്യരെപ്പോലും ആക്രമിക്കാറുണ്ട്. ഇതു തന്നെയാണ് ഇവിടെയും സംഭവിച്ചത്.

മുന്നിലൂടെ ഓടിപ്പോയ ആളാണ് ചവിട്ടിയതെങ്കിലും അയാൾ കടന്നുപോയതിനാൽ പിന്നാലെയെത്തിയ ഗ്രഹാം ജോർജ് സ്പെൻസറിനെ നീർനായ സംഘം കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു. നീർനായകളുടെ കടിയേറ്റതോടെ സ്പെൻസർ തറയിൽ വീണു. ഒരു ഘട്ടത്തിൽ മരിക്കുമെന്നുവരെ തോന്നിയതായി അദ്ദേഹം ഒരു പ്രാദേശിക മാധ്യമത്തോട് വ്യക്തമാക്കി. പത്ത് സെക്കൻഡിനിടയിൽ കാലിലും വിരലുകളിലും പിൻഭാഗത്തുമായി 26 തവണയാണ് നീർനായകൾ കടിച്ചുപറിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് ഓടിയെത്തി നീർനായകളെ തുരത്തിയതോടെയാണ് സ്പെൻസർ രക്ഷപ്പെട്ടത്. ഇദ്ദേഹമെത്തിയണ് സ്പെൻസറിനെ വീണുകിടന്നയിടത്തുനിന്നും എഴുന്നേൽപ്പിച്ചത്. 

ഉടൻതന്നെ പാർക്കിന്റ സന്ദർശകമുറിയിലെത്തി ഇവർ വിവരമറിയിച്ചു. പ്രാഥമിക ശുശ്രൂഷകൾ നൽകിയ ശേഷം ആശുപത്രിയിലെത്തിച്ചു. മിക്ക മുറിവുകളും ആഴത്തിലുള്ളവയായിരുന്നതിനാൽ തുന്നലിടേണ്ടി വന്നതായി ആശുപത്രി വ‍ൃത്തങ്ങൾ വിശദീകരിച്ചു. നീർനായകളുടെ ആക്രമണത്തിൽ നിന്നു തലനാരിഴയ്ക്കാണ് ജീവൻ രക്ഷപ്പെട്ടത്. സുഹൃത്ത് കൃതയസമയത്ത് എത്തിയില്ലായിരുന്നുവെങ്കിൽ ജീവൻപോലും അപകടത്തിലായേനെ. എന്തായാലും വേദനകൾക്കിടയിലും ജീവൻ തിരിച്ചു കിട്ടിയതിന്റെ ആശ്വാസത്തിലാണ് ഗ്രഹാം ജോർജ് സ്പെൻസർ. 

English Summary: Gang of otters attacks man on his evening walk

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com