ADVERTISEMENT

കൂട്ടം ചേർന്ന് വേട്ടയാടുന്ന കാട്ടുനായ്ക്കൾ ആഫ്രിക്കൻ വനാന്തരങ്ങളുടെ പേടിസ്വപ്നമാണ്. ഏത് വമ്പൻ ജീവികളെയും കൂട്ടം ചേർന്ന് കീഴ്പ്പെടുത്താൻ ഇവയ്ക്ക് നിമിഷനേരം മതി. എപ്പോഴും കൂട്ടം ചേർന്ന് നടക്കുന്നതാണ് ഇവയുടെ ശീലം. പെയ്ന്റഡ് ഡോഗ് എന്നറിയപ്പെടുന്ന കാട്ടുനായ്ക്കൾക്ക് പൊതുവെ ശത്രുക്കളും കുറവാണ്. എന്നാൽ ഇവയിലൊന്നിലെ ആക്രമിച്ചു കീഴടക്കിയ മുതലയുടെ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

തടാകത്തിൽ വെള്ളംകുടിക്കാനെത്തിയതായിരുന്നു ആഫ്രിക്കൻ കാട്ടുനായ്ക്കളുടെ സംഘം. വെള്ളം കുടിക്കുന്നതിനിടയിൽ തടാകത്തിൽ പതുങ്ങിയിരുന്ന മുതല കരയിലേക്കെത്തി കാട്ടുനായ്ക്കളിലൊന്നിനെ പിടികൂടുകയായിരുന്നു. കാട്ടുനായ്ക്കളിലൊന്നിന്റെ മുഖത്ത് പിടുത്തമിട്ട മുതല അതിനെ വലിച്ച് വെള്ളത്തിലേക്ക് താഴ്ത്തുകയായിരുന്നു. മുതലയുടെ മുഖത്ത് സർവശക്തിയുമെടുത്ത് തിരിച്ചുകടിച്ച് പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും വെള്ളത്തിലേക്ക് വലിച്ചു താഴ്ത്തുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റ് കാട്ടുനായ്ക്കൾ നിസ്സഹായതയോടെ തടാകക്കരയിൽ നോക്കിനിൽക്കുന്നുണ്ടായിരുന്നു. 

വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിലാണ് ആഫ്രിക്കൻ കാട്ടുനായ്ക്കളും ഉൾപ്പെടുന്നത്. ആവാസ വ്യവസ്ഥയുടെ ശോഷണവും മനുഷ്യരുമായുള്ള സംഘട്ടനവും പകർച്ചവ്യാധികളുമൊക്കെയാണ് ഇവയ്ക്ക് വില്ലൻമാരാകുന്നത്.

English Summary: Crocodile Drags African Wild Dog Into the Water

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com