അതിവേഗം ബഹുദൂരം, മരത്തിനു മുകളിലേക്ക് ശരവേഗത്തിൽ പെരുമ്പാമ്പ്, വിഡിയോ!

Snakes typically climb trees by a hold-and-release movement
Grab Image from video shared on Twitter by Susantha Nanda
SHARE

പാമ്പുകൾ മരത്തിൽ കയറുന്നും ശിഖരങ്ങളിലൂടെ അഴിവേഗം ഇഴഞ്ഞു നീങ്ങുന്നത് സാധാരണ കാഴ്ചയാണ്. ഇതിൽ നിന്നും വ്യത്യസ്തമായി കവുങ്ങിൽ ചുറ്റിപ്പിണഞ്ഞ് അതിവേഗം മുകളിലേക്ക് കയറുന്ന പെരുമ്പാമ്പിന്റെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. നിമിഷ നേരം കൊണ്ടാണ് പാമ്പ് മരത്തിന്റെ മുകളിലെത്തിയത്. പെരുമ്പാമ്പിന്റെ വ്യത്യസ്തമായ സഞ്ചാര രീതിയാണ് ആളുകളെ അമ്പരപ്പിക്കുന്നത്.  പാമ്പുകളും കാലില്ലാത്ത മറ്റ് ഉരഗങ്ങളും മരങ്ങളിലൂടെ ഇഴഞ്ഞുനീങ്ങാൻ ഉപയോഗപ്പെടുത്തുന്ന ഈ സഞ്ചാരരീതിയെ ‘കൺസെർട്ടീന മൂവ്മെന്റ്’ എന്നാണ് വിശേഷിപ്പിക്കുന്നത്. 

ശരീരത്തിന്റെ ഒരു ഭാഗം ഉപയോഗിച്ച് മരത്തിന്റെ പ്രതലത്തിൽ ‘ഗ്രിപ്’ കണ്ടെത്തുകയും, താഴേക്കു വീഴാതെ അവിടെ ഉറപ്പിച്ചു നിർത്തുകയും ചെയ്യുകയാണ് ഈ യാത്രയിലെ ഒരു ഭാഗം. ഇത്തരത്തിൽ വീഴാതെ നിൽക്കുന്ന അതേ സമയംതന്നെ ശരീരത്തിലെ മറ്റു ഭാഗങ്ങളെ മുന്നിലോട്ടു തള്ളി സഞ്ചരിക്കുകയും ചെയ്യും. ഒരു തരം ഹോൾഡ്–ആൻഡ്–റിലീസ് മൂവ്മെന്റ് എന്നുതന്നെ പറയാം. മരത്തിൽ ചുറ്റിപ്പിണഞ്ഞുള്ള സഞ്ചാരത്തിൽ ഈ ‘കൺസെർട്ടീന’ രീതിയാണ് പാമ്പുകളെ സഹായിക്കുന്നത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. നിരവധിയാളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.

English Summary:  Snakes typically climb trees by a hold-and-release movement

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA