ADVERTISEMENT

അപകടങ്ങൾ എപ്പോൾ എവിടെവച്ച് എങ്ങനെ സംഭവിക്കും എന്നത് പ്രവചനാതീതമാണ്. ഇത് തെളിയിക്കുന്ന ഒരു ദൃശ്യമാണ് കിഴക്കൻ ചൈനയിൽ നിന്നും പുറത്തുവരുന്നത്. വിറളിപിടിച്ച ഒരു പോത്ത് റസ്റ്ററന്റിനുള്ളിലേക്ക് പാഞ്ഞുകയറി പരാക്രമം നടത്തുന്നതിന്റെ ദൃശ്യമാണിത്. ടൈഷൗ നഗരത്തിലാണ് സംഭവം നടന്നത്. റസ്റ്ററന്റിൽ ഭക്ഷണം കഴിക്കാനെത്തിയ യുവാവിനാണ് പോത്തിന്റെ ആക്രമണത്തിൽ സാരമായി പരുക്കേറ്റത്.

 

റസ്റ്ററന്റിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഒരു മേശയ്ക്കു സമീപമായി രണ്ടുപേർ പേർ നിൽക്കുന്നത് വിഡിയോയിൽ കാണാം. പെട്ടെന്ന് പുറത്തുനിന്നും ഒരു കൂറ്റൻ പോത്ത് ഭക്ഷണശാലയുടെ വാതിലിലൂടെ അകത്തേക്ക് പാഞ്ഞു കയറുകയായിരുന്നു. വന്ന വരവിൽ  മുന്നിൽ കണ്ട യുവാവിനെ കൊമ്പിൽ തൂക്കി വായുവിലേക്ക് എറിയുകയായിരുന്നു. ഞൊടിയിടയിലായിരുന്നു പോത്തിന്റെ ആക്രമണം. 

 

ശബ്ദം കേട്ട് അവിടെയുണ്ടായിരുന്നവർ തിരിഞ്ഞു നോക്കുന്ന സമയത്തിനുള്ളിൽ പോത്ത് അകത്തുകയറിയതിനാൽ യുവാവിന് ഓടിമാറാൻ കഴിഞ്ഞില്ല. നിലത്തുവീണ ഇദ്ദേഹത്തെ സുഹൃത്ത് ഉടൻതന്നെ സുരക്ഷിതസ്ഥാനത്തേക്ക് വലിച്ചു മാറ്റി രക്ഷപ്പെടുത്തുകയായിരുന്നു.  അല്പസമയം കൂടി റസ്റ്ററന്റിനുള്ളിൽ  പരാക്രമം നടത്തിയശേഷമാണ് പോത്ത്  പുറത്തേക്കിറങ്ങിയോടിയത്.

 

റസ്റ്ററന്റിനു സമീപമുള്ള അറവുശാലയിൽ നിന്ന് രക്ഷപ്പെട്ടോടിയതാവാം  പോത്തെന്നാണ് നിഗമനം. പോത്ത് ആക്രമിച്ച യുവാവിന്റെ കാലിനാണ് സാരമായി പരിക്കേറ്റിരിക്കുന്നത്. ഇദ്ദേഹത്തെ ഉടൻതന്നെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. അപകടം പറ്റിയ വ്യക്തിക്ക് നഷ്ടപരിഹാരം നൽകുമെന്ന് പോത്തിന്റെ ഉടമ വ്യക്തമാക്കി. അതേസമയം രക്ഷപ്പെട്ടോടിയ പോത്തിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും പിന്നീട് പുറത്തുവന്നിട്ടില്ല.

 

English Summary: Buffalo bull escapes butcher and rams person in restaurant

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com