മൃഗശാലയിലെ കുളത്തിൽ പ്രത്യക്ഷപ്പെട്ട അജ്ഞാതജീവി ; ഒടുവിൽ പുറത്തെടുത്തപ്പോൾ?

 This
Image Credit:Folly Farm Adventure Park & Zoo /Facebook
SHARE

യുകെയിലെ ഒരു മൃഗശാലയിലെ കുളത്തിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയ അജ്ഞാത ജലരാക്ഷസൻ അവിടുത്തെ ഉദ്യോഗസ്ഥർക്ക് ചില്ലറ തലവേദനയൊന്നുമല്ല ഉണ്ടാക്കിയത്. വെയ്ൽസിലെ ദ ഫോളി ഫാം അഡ്വഞ്ചർ പാർക്ക് ആൻഡ് സൂവിലാണ്  വിചിത്ര ജീവി 'പ്രത്യക്ഷപ്പെട്ടത്'. മങ്കൂസുകളെ പാർപ്പിച്ചിരിക്കുന്ന വേലിക്കെട്ടിനുള്ളിലെ ചെറുകുളത്തിൽ അജ്ഞാതജീവിയെ കണ്ടതായി മൃഗശാലയിൽ സന്ദർശനത്തിനെത്തിയ ഒരു വ്യക്തിയാണ് ഉദ്യോഗസ്ഥരെ അറിയിച്ചത്. 

allow="autoplay; clipboard-write; encrypted-media; picture-in-picture; web-share">

തുടക്കത്തിൽ കാര്യമായെടുത്തില്ലെങ്കിലും മങ്കൂസുകളുടെ കൂടിനരകിലെത്തി നോക്കിയപ്പോൾ സംഗതി സത്യമാണെന്ന് ഉദ്യോഗസ്ഥർക്ക് മനസ്സിലായി. എന്നാൽ ഇത്തരത്തിൽ ഒരു ജീവിയെ ഇതിനുമുൻപ് കണ്ടിട്ടില്ലാത്തതിനാൽ അത് എന്താവുമെന്നോ  അതിനെ എന്തുചെയ്യണമെന്നോ അറിയാതെ ആശയക്കുഴപ്പത്തിലായിരുന്നു ഉദ്യോഗസ്ഥർ. സ്കോട്ട്ലൻഡിലെ നെസ് നദിയിൽ ഉണ്ടെന്ന്  പറയപ്പെടുന്ന  ജലരാക്ഷസന്റെ ചെറുപതിപ്പാണോ ഇതെന്ന് വരെ ചിന്തിച്ച് ചിലർ തലപുകച്ചു. മറ്റുചിലരാവട്ടെ ജലത്തിൽ ജീവിക്കുന്ന നിഗൂഢ ഇനത്തിൽപ്പെട്ട ഏതോ പല്ലിയാണെന്ന തരത്തിലാണ് ചിന്തിച്ചത്. 

എന്തായാലും  ഇതിന്റെ സത്യാവസ്ഥ കണ്ടുപിടിക്കാൻ തന്നെ തീരുമാനിച്ച ഉദ്യോഗസ്ഥർ അതിനായി ഒരു സംഘത്തെയും  ചുമതലപ്പെടുത്തി. പ്രത്യേകതരം ജീവി ആയതിനാൽ ഏറെ ജാഗ്രത പുലർത്തിക്കൊണ്ടായിരുന്നു  പരിശോധനകൾ നടന്നത്.   എന്നാൽ അജ്ഞാതജീവിയ്ക്കരികിലെത്തി പരിശോധന നടത്തിയതോടെ അത്രയും സമയം ഉണ്ടായിരുന്ന ആശങ്കകളെല്ലാം പൊട്ടിച്ചിരിക്ക് വഴിമാറി. കാരണം മൃഗശാലയിൽ സന്ദർശനത്തിനെത്തിയ ആരുടെയോ കയ്യിൽനിന്നും അബദ്ധത്തിൽ കുളത്തിലേക്ക് വീണ  മുതലയുടെ ആകൃതിയുള്ള ഒരു കളിപ്പാവയായിരുന്നു  അത്. 

വെറുമൊരു പാവ ആണെന്ന് തിരിച്ചറിഞ്ഞതോടെ   ആശ്വസിച്ചെങ്കിലും അത്രയും നേരം തങ്ങൾ തികച്ചും ഭയന്നിരുന്നതായി ഉദ്യോഗസ്ഥർ പറയുന്നു. എന്തായാലും വെള്ളത്തിൽ നിന്നും പുറത്തെടുത്ത കളിപ്പാവയുടെ ചിത്രങ്ങളടക്കം മൃഗശാല തന്നെ സംഭവം സമൂഹമാധ്യമങ്ങളിൽ  പോസ്റ്റ് ചെയ്തിട്ടുണ്ട്. നൂറുകണക്കിന് ആളുകളാണ് രസകരമായ ഈ സംഭവത്തിൽ പ്രതികരണങ്ങളുമായി  എത്തിയിട്ടുള്ളത്.

English Summary: This "Mysterious Creature" Had Zoo Officials Baffled. It Turned Out To Be...

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA