ADVERTISEMENT

കാടകങ്ങളിലെ കാഴ്ചകൾ പലപ്പോഴും അമ്പരപ്പിക്കുന്നവയാണ്. സമൂഹമാധ്യമങ്ങളിൽ ഇത്തരം കാഴ്ചകൾ വളരെ വേഗം ശ്രദ്ധനേടാറുമുണ്ട്. പറക്കുന്ന ഒരു മാനിന്റെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. പറക്കുകയെന്നു പറഞ്ഞാൽ അതിശയോക്തിയാകും. മൺപാതയുടെ ഒരു വശത്തു നിന്നും നിലം തോടാതെ മറുവശേത്ത് കുതിച്ചുപായുന്ന മാനിന്റെ ദൃശ്യമാണിത്.

 

സാധാരണ ഗതിയിൽ ഇരപിടിയൻമാർ പിന്നാലെയുണ്ടെങ്കിലാവും മാനുകൾ പ്രാണരക്ഷാർഥം പായുന്നത്. എന്നാൽ ഈ മാനിന്റെ പിന്നാലെ ആരുമുണ്ടായിരുന്നില്ല. നദീതീരത്തു നിന്നും അതിവേഗം റോഡിനു സമീപത്തേക്കെത്തിയ മാൻ മറുവശത്തേക്ക് കുതിച്ചുചാടുകയായിരുന്നു. വളരെ സുരക്ഷിതമായി മറുവശത്ത് ചെന്ന മാൻ പിന്നീട് മെല്ലെ നടന്നുപോകുന്നതും ദൃശ്യത്തിൽ വ്യക്തമാണ്. സമീപത്തുണ്ടായിരുന്ന മനുഷ്യരെക്കണ്ടാകാം മാൻ ഭയന്നതെന്നാണ് നിഗമനം.

 

അസാമാന്യ ഉയരത്തിലുള്ള മാനിന്റെ ചാട്ടമാണ് കാഴ്ചക്കാരെ അമ്പരപ്പിച്ചത്. അസാധാരണ പ്രകടനമെന്നാണ് സമൂഹമാധ്യമങ്ങളിൽ പലരും മാനിന്റെ ചാട്ടത്തെ വിശേഷിപ്പിച്ചത്. വൈൽഡ്‌ലെൻസ് ഇക്കോ ഫൗണ്ടേഷനാണ് ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. ചുരുങ്ങിയ സമയത്തിനുള്ളിൽ മൂന്നര ലക്ഷത്തോളം ആളുകൾ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.

 

English Summary: 'Flying' deer's stupendous jump leaves netizens in utter disbelief. Watch video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com