ADVERTISEMENT

കാടകങ്ങളെക്കുറിച്ചറിയാനാണ് പലപ്പോഴും വിനോദ സഞ്ചാരികൾ ഇവിടേക്കെത്തുന്നത്. മൃഗങ്ങളെ അടുത്തു കാണാനും അറിയാനുമൊക്കെ ഇത്തരം യാത്രകൾ സഹായകരമാണ്. കാട്ടിലൂടെയുള്ള ഇത്തരം യാത്രകൾ സമ്മാനിക്കുന്നത് വിസ്മയക്കാഴ്ചകളായിരിക്കും. അത്തരത്തിൽ കോസ്റ്റാറിക്കയിലെ മഴക്കാടുകളിൽ സന്ദർശനത്തിനെത്തിയ വിനോദ സഞ്ചാരികളുടെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചിരിപടർത്തുന്നത്.

 

മിക്ക വിനോദസഞ്ചാരികൾക്കും സിപ്‌ലൈനിങ് ഹരമാണ്. ഇങ്ങനെ കാടിനു നടുവിലൂടെ സിപ്‌ലൈനിങ് നടത്തുന്നതിനിടയിൽ ഒരു ആൺകുട്ടി ചെന്നിടിച്ചത് റോപിൽ തൂങ്ങിക്കിടന്നുറങ്ങിയ സ്ലോത്തിന്റെ ശരീരത്തിലാണ്. പെട്ടെന്ന് ഞെട്ടിയുണർന്ന സ്ലോത്ത് എന്താണ് സംഭവിച്ചതെന്ന് മനസ്സിലാകാതെ പകച്ച് നോക്കുന്നതും മെല്ലെ റോപിലൂടെ മുന്നോട്ടു നീങ്ങുന്നതും ദൃശ്യത്തിൽ വ്യക്തമാണ്.

 

ഭൂമിയിലെ ഏറ്റവും പതുക്കെ സഞ്ചരിക്കുന്ന ജീവികളാണ് സ്ലോത്തുകൾ. സ്ലോത്തുമായി കൂട്ടിയിടിച്ച ആൺകുട്ടിയും പിന്നാലെയെത്തിയ മുതിർ‍ന്ന വ്യക്തിയും ആദ്യം സ്ലോത്തിനെ കണ്ട് അമ്പരന്നു. ഇവർക്ക് സിപ്‌ലൈനിങ് പൂർത്തിയാക്കാൻ സാധിച്ചോയെന്നാണ് സമൂഹമാധ്യമങ്ങളിൽ വിഡിയോ കണ്ടവർ സംശയം ഉന്നയിച്ചിരിക്കുന്നത്. 6 ലക്ഷത്തിലധികം ആളുകൾ ഇപ്പോൾ തന്നെ രസകരമായ ഈ വിഡിയോ കണ്ടുകഴിഞ്ഞു. 

 

English Summary: Tourists interrupted by sloth during ziplining in Costa Rica in viral video. Netizens can’t stop laughing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com