ADVERTISEMENT

കടുവാ സങ്കേതത്തിൽ കയറി ഉടുമ്പിനെ പീഡിപ്പിച്ച നാലുപേർ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ സഹ്യാദ്രി കടുവാ സങ്കേതത്തിലെ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ഇവരെ അറസ്റ്റ് ചെയ്തത്. രത്നഗിരി ജില്ലയിലെ ഗോതാനെ ഗ്രാമത്തിനു സമീപമുള്ള ചാന്ദൊളി ദേശീയ പാർക്കിലൂടെയാണ് ഇവർ വനത്തിൽ അനധികൃതമായി കടന്നത്. വനത്തിൽ കടന്നു കയറിയ ഇവരുടെ ഒരാളുടെ പക്കൽ തോക്കുമുണ്ടായിരുന്നു. 

 

കാട്ടിൽ വേട്ടയ്ക്കെത്തിയ ഇവർ ഉടുമ്പിനെ സംഘം ചേർന്ന് പ്രൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു. സന്ദീപ് തുക്കാറാം, മങ്കേഷ് കംടേക്കർ, അക്ഷയ് കംടേക്കർ, രമേഷ് ഘാഗ്  എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്ര വനം വകുപ്പ് അധികൃതർ ഇവരുടെ ഫോൺ പരിശോധിച്ചപ്പോൾ ഉടുമ്പിനെ സംഘം ചേർന്ന് ലൈംഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങളും ലഭിച്ചു. 1972  വന്യജീവി സംരക്ഷണ നിയമം പ്രകാരം സംരക്ഷിത വിഭാഗത്തിൽപ്പെട്ട ജീവിയാണ് ഉടുമ്പ്. വാർത്താ ഏജൻസിയeയ പിടിഐ ആണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

 

English Summary: Bengal monitor lizard allegedly gang-raped in Maharashtra forest; four held

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com