കൂട്ടിലെ മുട്ടകൾ ലക്ഷ്യമാക്കി മരത്തിൽ കയറി ഉടുമ്പ്; പറന്നാക്രമിച്ച് കൊക്കറ്റൂകൾ, വിഡിയോ

Sulphur-crested Cockatoos attacking Lace Monitor
Grab Image from video shared on Instagram by animals energy
SHARE

ഓസ്ട്രേലിയയിൽ കാണപ്പെടുന്ന ഉടുമ്പു വർഗത്തിൽ ഉള്‍പ്പെടുന്ന ജീവികളാണ് ലേസ് മോണിട്ടർ. കൂടുതൽ സമയവും മരത്തിൽ കഴിയാനിഷ്ടപ്പെടുന്ന ജീവികളാണിവ. അതുകൊണ്ട് തന്നെ പക്ഷിക്കുഞ്ഞുങ്ങളും പക്ഷിമുട്ടകളുമൊക്കെയാണ് ഇവയുടെ പ്രധാന ആഹാരം. ചെറിയ ഉരഗവർഗത്തിൽപ്പെട്ട ജീവികളെയും ചത്ത ജീവികളുടെ ശരീരഭാഗവും ഇവ ആഹാരമാക്കാറുണ്ട്. ഇത്തരത്തിൽ ലേസ് മോണിട്ടർ വിഭാഗത്തിൽപ്പെട്ട ഉടുമ്പിനെ ആക്രമിക്കുന്ന സൾഫർ ക്രെസ്റ്റഡ് കൊക്കാറ്റൂകളുടെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

കൂട് ലക്ഷ്യമാക്കി മരത്തിന്റെ മുകളിലേക്ക് ഇഴഞ്ഞു കയറുന്ന ഉടുമ്പിനെ കൊക്കറ്റൂകൾ ആക്രമിക്കുകയായിരുന്നു. മരത്തിനു മുകളിലേക്ക് കയറാൻ ശ്രമിക്കുന്ന ഉടുമ്പിന്റെ വാലിൽ കൊക്കറ്റൂകൊത്തിവലിക്കുന്നത് ദൃശ്യത്തില്‍ വ്യക്തമാണ്. കൊക്കറ്റൂകൾ ഏറെ പരിശ്രമിച്ചിട്ടും ഉടുമ്പ് പിൻമാറാൻ തയാറായില്ല. ആനിമൽ എനർജി എന്ന ഇൻസ്റ്റഗ്രാം പേജിലാണ് ഈ ദൃശ്യം പങ്കുവച്ചിരിക്കുന്നത്. നിരവധിയാളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.

English Summary: Sulphur-crested Cockatoos attacking Lace Monitor

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

‘വർക്ക് ഇല്ലാതെ പൂപ്പൽ പിടിച്ചതാ; പച്ച പിടിച്ചതല്ല’

MORE VIDEOS
FROM ONMANORAMA