കുറ്റിക്കാടിനുള്ളിൽ പതുങ്ങിയ നിലയിൽ സിംഹം; ഭയന്നുവിറച്ച് പ്രദേശവാസികൾ, യഥാർഥത്തിൽ സംഭവിച്ചത്?

 Kenya: Armed Wildlife Officers Called In After
Image Credit: Kenya Wildlife Service /Facebook
SHARE

വീടിനു സമീപമുള്ള കുറ്റിക്കാടിനുള്ളില്‍ പതുങ്ങിയ നിലയിൽ സിംഹത്തെ കണ്ടെത്തിയെന്ന വിവരമറിഞ്ഞാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ ഗ്രാമത്തിലേക്ക് പാഞ്ഞത്. കെനിയയിലെ കിന്യാന ഗ്രാമത്തിലാണ് സംഭവം നടന്നത്. കൃഷിയിടത്തിലേക്ക് പോയ തൊഴിലാളിയാണ് ഉടമയുടെ വീടിനു സമീപം വേലിച്ചെടികൾക്കിടയിൽ പതുങ്ങിയിരിക്കുന്ന സിംഹത്തിനെ ആദ്യം കണ്ടത്. ഉടൻതന്നെ ഇയാൾ അപായമണി മുഴക്കുകയായിരുന്നു. ഈ സമയം ഉടമ വീട്ടിലുണ്ടായിരുന്നില്ല. 

മൗണ്ട് കെനിയ ദേശീയ പാർക്കിനു സമീപമാണ് ഈ ഗ്രാമം. അതുകൊണ്ട് തന്നെ കുറ്റിക്കാടിനുള്ളിൽ പതുങ്ങിയിരിക്കുന്നത് സിംഹമാണെന്ന് പ്രദേശവാസികൾ ഉറപ്പിക്കുകയായിരുന്നു. ഇവർ നൽകിയ വിവരമനുസരിച്ച് തോക്കുകളുമായി സിംഹത്തെ നേരിടാനെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ ഉടൻതന്നെ അത് സിംഹമല്ലെന്ന് വ്യക്തമാക്കി. മറിച്ച് സിംഹത്തിന്റെ ചിത്രമുള്ള ബാഗാണിതെന്നും അതിനുള്ളിൽ നിറയെ അവക്കാഡോയുടെ വിത്തുകളാണുണ്ടായിരുന്നതെന്നും വിശദീകരിച്ചു. പതുങ്ങിയിരുന്ന സിംഹം ബാഗ് ആണെന്നറിഞ്ഞതിന്റെ ആശ്വാസത്തിൽ പ്രദേശവാസികളും മടങ്ങി.

വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് ഉടമയായ സ്ത്രീ സംഭവങ്ങളറിഞ്ഞത്. വിത്തുകൾ ഉണങ്ങാതിരിക്കാനാണ് ബാഗിനുള്ളിലാക്കി ചെടിയുടെ ചുവട്ടിൽ സൂക്ഷിച്ചതെന്ന് ഇവർ വ്യക്തമാക്കി. അടുത്ത കാലത്തായി വീട്ടിൽ വളർത്തുന്ന കന്നുകാലികളെ കാണാതാകുന്നതായി ഗ്രാമവാസികൾ അറിയിച്ചിരുന്നു. അതുകൊണ്ടാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ വിവരമറിഞ്ഞ ഉടനെതന്നെ സംഭവസ്ഥലത്തേക്കെത്തിയതും ഗ്രാമവാസികളുടെ ഭയം നീക്കിയതും. എന്തായാലും കുറ്റിച്ചെടികൾക്കിടയിൽ പതുങ്ങിയിരുന്ന സിംഹത്തിന്റെ വാർത്ത കാട്ടുതീപോലെ സമൂഹമാധ്യമങ്ങളിലെത്തുകയായിരുന്നു.

English Summary: Kenya: Armed Wildlife Officers Called In After "Stray Lion" Spotted Hiding In A Hedge

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA