ADVERTISEMENT

ടോയ്‌ലറ്റിലിരുന്ന് മൊബൈലിൽ വിഡിയോ ഗെയിം കളിച്ച യുവാവിനെ പാമ്പുകടിച്ചു.  പെരുമ്പാമ്പാണ് ടോയ്‌ലറ്റ് ബൗളിനുള്ളിൽ പതുങ്ങിയിരുന്ന് യുവാവിന്റെ പിന്‍ഭാഗത്ത് കടിച്ചത്. മലേഷ്യയിലെ സെലായങ്ങിലാണ് സംഭവം നടന്നത്. 28കാരനായ സാബ്രി തസാലിക്കാണ് ടോയ്‌ലറ്റിൽ പാമ്പിനെ നേരിടേണ്ടിവന്നത്. കഴിഞ്ഞ ദിവസം മുറിവിൽ തറഞ്ഞിരുന്ന പാമ്പിന്റെ പല്ല് പുറത്തെടുത്ത കാര്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു.

പതിവായി ടോയ്‌ലറ്റിലിരുന്ന് 15 മിനിട്ടോളം വിഡിയോ ഗെയിം കളിക്കുന്ന ശീലം സാബ്രി തസാലിക്കുണ്ടായിരുന്നു. മാർച്ച് 28 പതിവുപോലെ ടോയ്‌ലറ്റിലിരുന്ന സമയത്താണ് പാമ്പ് കടിച്ചത്. ഭയന്നെഴുന്നേറ്റ സാബ്രി തസാലി പിൻഭാഗത്ത് കടിച്ച പാമ്പിനെ കൈകൊണ്ട് വലിച്ചെടുത്ത് എറിഞ്ഞിട്ടാണ് അവിടെ നിന്നും പുറത്തിറങ്ങിയത്. ഉടൻതന്നെ രക്ഷാപ്രവർത്തകരെ വിവരമറിയിക്കുകയും ചെയ്തു. ഇവരെത്തിയാണ് പാമ്പിനെ അവിടെ നിന്നും നീക്കം ചെയ്തത്.

ഇടൻ തന്നെ സാബ്രി തസാലി ആശുപത്രിയിലെത്തിയി ചികിത്സ തേടുകയും ചെയ്തു. വിഷമില്ലാത്തയിനം പാമ്പായതിനാൽ കൂടുതൽ ചികിത്സകൾ വേണ്ടിവന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം മുറിവ് പരിശോധിച്ചപ്പോഴാണ് പാമ്പിന്റെ പല്ലുകൾ മുറിവിൽ തറഞ്ഞിരിക്കുന്നത് കണ്ടത്. പാമ്പിനെ വലിച്ചെടുത്തപ്പോൾ സംഭവിച്ചതാകാം ഇതെന്നാണ് നിഗമനം.  40 വർഷമായി ഇവിടെ താമസിക്കുന്നതാണ് സാബ്രി തസാലിയുടെ കുടുംബം. എന്നാൽ ഇതുവരെ ഇത്തരമൊരു സംഭവം അവവിടെയുണ്ടായിട്ടില്ലെന്ന് ഇവർ വ്യക്തമാക്കി.

English Summary: Snake Bites Malaysian On Butt As He Plays Video Game During Toilet Time

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com