ADVERTISEMENT

സീതത്തോട്ടിൽ വീട്ടുമുറ്റത്ത് അവശനിലയിൽ കണ്ടെത്തിയ ‘മീൻകൂമന്’ വനപാലകർ പരിചാരകരായി. ഇന്നലെ രാവിലെ വയ്യാറ്റുപുഴ വെട്ടിക്കൽ വിനോദിന്റെ വീട്ടുമുറ്റത്തു നിന്നാണ് മീൻകൂമനെ പറക്കാൻ കഴിയാത്തവിധം അവശ നിലയിൽ കണ്ടെത്തിയത്. സമീപ വൈദ്യുതി ലൈനിൽ നിന്ന് വൈദ്യുതാഘാതമേറ്റതായാണ് പ്രാഥമിക നിഗമനം. ചിറകുകൾക്കു ബലക്ഷയം തോന്നിക്കുന്നുണ്ട്.

വീട്ടുകാർ അറിയിച്ചതനുസരിച്ച് ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിൽ നിന്ന് വനപാലകർ എത്തി ഏറ്റുവാങ്ങി സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. മൃഗാശുപത്രിയിൽ നിന്നുള്ള നിർദേശ പ്രകാരം മരുന്നും വെള്ളവും നൽകിയതായി ഡപ്യൂട്ടി റേഞ്ചർ കെ.സുനിൽ പറഞ്ഞു. സ്റ്റേഷനു സമീപം ഇരുമ്പ് കൂട്ടിലാണു പാർപ്പിച്ചിരിക്കുന്നത്. അവശത മാറിയ ശേഷം കാട്ടിൽ തുറന്നുവിടും. മൂങ്ങയുടെ ഇനത്തിലുള്ളതാണ് മീൻകൂമൻ. ഇന്ത്യയിൽ മൂങ്ങ വർഗത്തിൽ വലുപ്പത്തിൽ മൂന്നാം സ്ഥാനം ഇവയ്ക്കാണ്.

 

English Summary: Brown Fish Owl found in Seethathode

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com