ADVERTISEMENT

സവാരിക്കു വിളിച്ചാൽ ഉറക്കം നടിക്കുന്ന കുതിരയുടെ ചിത്രം കൗതുകമാകുന്നു. ഷുഗർ എന്നു പേരുള്ള കുതിരയാണ് ഇപ്പോൾ മടിയുടെ പേരിൽ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. സവാരി ചെയ്യാൻ ആരെങ്കിലുമെത്തിയാൽ ഉറക്കം നടിക്കുകയാണ് ഷുഗറിന്റെ പതിവ്. സവാരിക്കു സമീപിച്ചവർ മടങ്ങുന്നത് വരെ ഉറക്കം നടിക്കും. കണ്ണുപോലും തുറക്കാതെ ഇറുക്കിയടച്ചാണ് ഷുഗറിന്റെ കിടപ്പ്.

 

ജിം റോസ് സർക്കസ് ആണ് ട്വിറ്ററിലൂടെ ഷുഗറിന്റെ ചിത്രം പങ്കുവച്ചത്. വിശാലമായ പുൽത്തകിടിയിൽ ഉറങ്ങുന്ന ഷുഗറിന്റെ ചിത്രമാണ് ഇപ്പോൾ കാഴ്ചക്കാരിൽ ചിരിയുണർത്തുന്നത്. ലക്ഷക്കണക്കിനാളുകൾ ഇപ്പോൾ തന്നെ ഷുഗറിന്റെ കള്ളയുറക്കം കണ്ടുകഴിഞ്ഞു. കഴിഞ്ഞയാഴ്ച മടികാരണം കിടന്നുകൊണ്ട് പുല്ലുതിന്നുന്ന കുതിരയുടെ ചിത്രവും സമൂഹമാധ്യമങ്ങളുടെ ശ്രദ്ധനേടിയിരുന്നു.

 

English Summary: Horse That Pretends To Sleep To Avoid Working Dubbed As "Spirit Animal" On Internet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com