ADVERTISEMENT

ലോകത്തിലെ ഏറ്റവും നീളം കൂടിയ ചെവിയുള്ള ആട് എന്ന റെക്കോർഡിലേക്ക് അടുക്കുകയാണ് സിംബ എന്ന ആട്ടിൻകുട്ടി. പാക്കിസ്ഥാനിലെ കറാച്ചിയിൽ സിന്ധ് പ്രവിശ്യയിലാണ് ആട്ടിൻകുട്ടി ജനിച്ചത്. 46 സെന്റിമീറ്ററാണ് ഈ ആട്ടിൻക്കുട്ടിയുടെ ചെവിയുടെ നീളം.

 

ജൂൺ അഞ്ചിനാണ് ആട്ടിൻ കുട്ടി ജനിച്ചത്. മുഹമ്മദ് ഹസൻ നരേജോയുടെ ഉടമസ്ഥതയിലുള്ളതാണ് ആട്. ചെവിയുടെ നീളം െകാണ്ട് തന്നെ ഇപ്പോൾ സമൂഹമാധ്യമങ്ങളിലെയും പ്രദേശത്തെയും താരമാണ് സിംബ. സിംബ നടക്കുമ്പോൾ ഇരു ചെവികളും നിലത്തുമുട്ടും. ആട്ടിൻകുട്ടിയുടെ പ്രശസ്തിയിൽ ഉടമയായ മുഹമ്മദ് ഹസ്സൻ നജേരോയും സന്തോഷത്തിലാണ്. ഗിന്നസ് റെക്കോർഡ് പ്രതീക്ഷിച്ചിരിക്കുകയാണ് ഇദ്ദേഹം. 

 

ജനിതകപരമായ വൈകല്യമാകാം നീണ്ട ചെവിക്കു പിന്നിലെന്നാണ് വിദഗ്ധരുടെ നിഗമനം. നൂബിയൻ വിഭാഗത്തിൽപ്പെട്ട ആട്ടിൻകുട്ടിയാണ് സിംബ. താരതമ്യേന നീണ്ട ചെവിയുള്ളവയാണ് ഈ ഗണത്തിൽപ്പെട്ട ആടുകൾ. കടുത്ത ചൂടിൽ നിന്ന് ശരീരത്തെ സംറക്ഷിക്കാനാണ് ഇവയ്ക്ക് ഈ ചെവികൾ. എന്നാൽ ജനിതകപരമായ തകരാറു മൂലം സിംബയുടെ ചെവികൾക്ക് നീളം വളരെ കൂടുതലാണെന്നു മാത്രം. 

 

English Summary: Pakistani Baby Goat Born With 19-Inch Ears Aims For Guinness World Record

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com