ADVERTISEMENT

ഓസ്ട്രേലിയയിൽ കാണപ്പെടുന്ന ഒരിനം തത്തകളാണ് റെയിൻബോ പാരാകീറ്റ്. ഈ തത്തകളിലൊന്നിനെ പിടികൂടി വീടിനു മുകളിൽ നിന്നും താഴേക്ക് തലകീഴായി തൂങ്ങിക്കിടക്കുന്ന പെരുമ്പാമ്പിന്റെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. കോസ്റ്റൽ കാർപെറ്റ് പൈതൺ വിഭാഗത്തിൽപ്പെടുന്ന പെരുമ്പാമ്പാണ്  പക്ഷിയെ ഇരയാക്കിയത്. പാമ്പു പിടുത്ത വിദഗ്ധനും സൺഷൈൻകോസ്റ്റ്ക്ക് സ്നേക്ക് ക്യാച്ചേഴ്സ് സ്ഥാപകനുമായ സ്റ്റ്യുവർട്ട് മക്കൻസിയാണ് ഈ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.

 

വീട്ടുകാർ വിവരമറിയിച്ചതനുസരിച്ചാണ് സ്റ്റ്യുവർട്ട് മക്കൻസി സംഭവസ്ഥലത്തെത്തിയത്. വീടിനു മുകളിൽ നിന്ന് താഴേക്ക് തൂങ്ങിക്കിടന്ന് പിടികൂടിയ ഇരയെ അകത്താക്കുകയായിരുന്നു കൂറ്റൻ പെരുമ്പാമ്പ്. മനോഹരമായ പക്ഷികളെ മാത്രമല്ല, പോസത്തെയും വളർത്തുമൃഗങ്ങളെയുമൊക്കെ ഇവ ആഹാരമാക്കാറുണ്ട്. ഭക്ഷണം തേടിയാണ് ഇവ വീടിനു സമീപത്തേക്കെത്തുന്നത്.

 

ഓസ്ട്രേലിയയിൽ സാധാരണയായി കാണപ്പെടുന്ന പാമ്പുകളാണ് കാർപെറ്റ് പൈതണുകൾ. പൂർണ വളർച്ചയെത്തിയ പാമ്പിന് ഏകദേശം 13 അടിവരെ നീളമുണ്ടാകും. വിഷമില്ലാത്ത പാമ്പുകളാണിവ. കൂർത്ത മുള്ളുപോലുള്ള പല്ലുകളാണ് ഇവയുടേത്. മറ്റു പെരുമ്പാമ്പുകളെപ്പോലെ തന്നെ ഇരയെ വരിഞ്ഞുമുറുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുന്നതാണ് ഇവയുടെ രീതി. 

 

English Summary: Giant Python Feasts On Rainbow Lorikeet While Hanging Upside-Down, Internet Stunned

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com