കരടിയെ വെടിവച്ചു; വേട്ടക്കാരനെ കടിച്ചു കൊന്ന് കരടി, പ്രതികാരമെന്ന് കാഴ്ചക്കാർ

 Russia: Bear Mauls Hunter To Death In 'Revenge Attack' Minutes After Getting Shot
പ്രതീകാത്മക ചിത്രം. Image Credit: Shutterstock
SHARE

വെടിവച്ച വേട്ടക്കാരനെ കടിച്ചുകൊന്ന് കരടി.  62 കാരനായ വേട്ടക്കാരനാണ് കരടിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. റഷ്യയിലെ ഇർകുട്സ്ക്ക് മേഖലയിലാണ് സംഭവം നടന്നത്. മരത്തിനു മുകളിലിരുന്നാണ് വേട്ടക്കാരൻ കരടിയെ വെടിവച്ചത്. വെടിയേറ്റ കരടി നിലത്തുവീണു. കരടി ചത്തോയെന്നറിയാൻ അടുത്തെത്തിയ വേട്ടക്കാരനെ അത് ക്രൂരമായി ആക്രമിക്കുകയായിരുന്നു.

വേട്ടക്കാരന്റെ തലയിൽ ആഴത്തിൽ കടിച്ചാണ് കരടി അയാളെ കൊന്നത്. കടിയേറ്റ് വേട്ടക്കാരന്റെ തലയോട്ടി തകർന്നിരുന്നതായി അധികൃതർ വ്യക്തമാക്കി. വേട്ടക്കാരനെ കാമാതായതിനെ തുടർന്ന് പരാതി നൽകിയിരുന്നു. ഇതന്വേഷിച്ച് കാട്ടിലെത്തിയ സംഘമാണ് വേട്ടക്കാരനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളുടെ മൃതശരീരം കണ്ടെത്തിയ സ്ഥലത്തുനിന്ന് 50 മീറ്റർ മാറി വെടിയേറ്റ കരടിയുടെ ശരീരവും കിടപ്പുണ്ടായിരുന്നു. കരടിയുടെ പ്രതികാരമാണിതെന്നാണ് പ്രദേശവാസികളുടെ അഭിപ്രായം. 

English Summary: Russia: Bear Mauls Hunter To Death In 'Revenge Attack' Minutes After Getting Shot

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

താരമൂല്യം കൊണ്ടുമാത്രം സിനിമ ഹിറ്റാവില്ല ! Pritviraj Sukumaran | Kaduva Movie

MORE VIDEOS
FROM ONMANORAMA