ADVERTISEMENT

കരുത്തിന്റെ കാര്യത്തിൽ കടുവകൾ ഒട്ടും പിന്നിലല്ല.  എത്ര വലിയ ഇരകളെയും പതിയിരുന്നാക്രമിച്ച് കീഴ്പ്പെടുത്താൻ കടുവകൾക്ക് കഴിയും. അത്തരമൊരു അപൂർവ വേട്ടയുടെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ആനക്കുട്ടിയെ വേട്ടയാടുന്ന കടുവയുടെ ദൃശ്യമാണിത്.  വനാന്തരങ്ങളിൽ കടുവകൾ ആനക്കുട്ടികളെ വേട്ടയാടുന്നത് അപൂർവമാണ്. മുതിർന്ന ആനകളെ കടുവകൾ വേട്ടയാടാൻ ശ്രമിക്കാറില്ല. എന്നാൽ ആനക്കുട്ടികളെ ഒത്തു കിട്ടിയാൽ വേട്ടയാടുമെന്നതിന് തെളിവാണ് ഈ ദൃശ്യം. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. ഇന്ത്യയിലെ വനാന്തരങ്ങളിൽ നിന്നു പകർത്തിയ ദൃശ്യമാണിത്. വേട്ടയാടിയ ആനക്കുട്ടിയ കാടിനുള്ളിലൂടെ വലിച്ചിഴയ്ക്കുന്ന കടുവയെ ദൃശ്യത്തിൽ കാണാം. 

 

മണിക്കൂറിൽ പരമാവധി 65 കിമീ വരെയാണ് കടുവകളു‌ടെ വേഗം. സ്വന്തം ഭാരത്തിന്റെ ഇരട്ടിയുള്ള മൃഗങ്ങളെ വരെ അനായാസം കൊന്നൊടുക്കാനാകും വിധം കരുത്തനാണ് കടുവ. ഇരകൾക്കു മുന്നിൽ ഇവ ഗർജിക്കാറില്ല. മറ്റു കടുവകളുമായുള്ള ആശയവിനിമയത്തിനാണ് ഇവ ഗർജിക്കുന്നത്. 5 കിമീ വരെ ഈ ശബ്ദം കേൾക്കാം.  ഇരയുടെ തൊട്ടുമുന്നിൽ മണപ്പിച്ചും മുരൾച്ചയോടെയും നടന്നാണ് അവ ആക്രമിക്കുന്നത്. മാൻ, മ്ലാവ്, കാട്ടുപന്നി, കുരങ്ങ്, കാട്ടുപോത്ത് തുടങ്ങിയവയാണ് കടുവകളുടെ പ്രധാന ഇരകൾ. രാത്രികാലങ്ങളിലാണ് കടുവകൾ പ്രധാനമായും ഇരതേടുക. ഇര വരുന്ന വഴിയിൽ വഴിയിൽ പതുങ്ങിയിരുന്ന് ആക്രമിക്കുകയാണു ഇവയുടെ പതിവ്. ആനക്കൂട്ടത്തിനൊപ്പം സഞ്ചരിച്ച ആനക്കുട്ടിയെ ഇത്തരത്തിൽ ആക്രമിച്ചതാണെന്നാണ് നിഗമനം.

 

English Summary: Elephant calf killed in tiger attack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com