കരയിൽ കിടന്ന മുതലയെ കടിച്ചുവലിച്ച് സിംഹം; പിന്നീട് സംഭവിച്ചത്?– വിഡിയോ

Lions Attack Crocodile Walking on Land
Grab Image from video shared on Youtube by Latestsighting
SHARE

വെയിലേറ്റ് കരയിൽ കിടന്ന മുതലയെ കടിച്ചുവലിച്ച് സിംഹം. സൗത്ത് ആഫ്രിക്കയിലെ എന്റാബനി വന്യജീവി സങ്കേതത്തിലാണ് സംഭവം നടന്നത്. നദീതീരത്തെ മണലിൽ കിടന്ന് വെയിലു കായുകയായിരുന്ന മുതലയെയാണ് സിംഹം ആക്രമിച്ചത്. സധാരയായി സിംഹങ്ങൾ കരുത്തരായ എതിരാളികളുമായി ഏറ്റുമുട്ടാറില്ല. മുതലകളെ സിംഹക്കൂട്ടം പൊതുവെ ആക്രമിക്കാറില്ല. എന്നാൽ സമീപത്തുള്ള ഡാമിനു സമീപത്തേക്ക് നടന്നെത്തിയ ആൺസിംഹം മുതല കിടക്കുന്നത് കണ്ട് അതിനെ ആക്രമിക്കുകയായിരുന്നു.

ആൺ സിംഹത്തോടൊപ്പം സിംഹക്കുട്ടികളുമുണ്ടായിരുന്നു. കുടുംബത്തോടൊപ്പം ഇവിടം സന്ദർശിക്കാനെത്തിയ 15 കാരനായ കോണർ ഡേവ്സ് ആണ് ഈ അപൂർവ ദൃശ്യം ക്യാമറയിൽ പതർത്തിയത്. സഫാരിക്കിടയിലാണ് ഇവർ ഈ ദൃശ്യം കണ്ടത്. കൂറ്റൻ മുതലയുടെ കാലിൽ പിടിച്ച് സിംഹം വലിക്കുന്നതും അതിനെ ആക്രമിക്കുന്നതും ദൃശ്യത്തിൽ കാണാം. സിംഹം പിടികൂടിയ മുതലയുടെ കഴുത്തിൽ കടിച്ചുവലിച്ച് അതിനെ മലർത്തിയിട്ടു. രക്ഷപ്പെടാനായി മുതല പ്രത്യാക്രമണം നടത്തി. സമീപത്തേക്കെത്തിയ മറ്റ് സിംഹങ്ങൾ മുതലയുടെ സമീപത്തേക്കെത്തിയെങ്കിലും പിന്നീട് ഭയന്ന് പിൻമാറി.

ഒടുവിൽ സിംഹത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ട് തടാകത്തിലേക്കിറങ്ങാൻ ശ്രമിച്ച മുതലയുടെ പിന്നാലെ വീണ്ടും വീണ്ടും സിംഹമെത്തി.പിൻകാലിൽ കടിച്ചുവലിച്ചു. എന്നാൽ മുതല പിന്നിലേക്ക് തിരിഞ്ഞതോടെ പിടിവിട്ട് പിൻമാറി. മറ്റു സിംഹങ്ങളും ഏറെ കൗതുകത്തോടെ സംഭവം നിരീക്ഷിച്ചെങ്കിലും മുതലയെ ഭയന്ന് അതിന്റെ അരികിലേക്കെത്തിയില്ല. ഒടുവിൽ മുതല തടാകത്തിലേക്കിറങ്ങി നീന്തിമറഞ്ഞു. സിംഹത്തിന്റെ ആക്രമണത്തിൽ മുതലയുടെ ശരീരത്തിലാകെ മുറിവുകളുണ്ടായിരുന്നു. അതിലൂടെ രക്തം പുറത്തേക്കു വരുന്നുണ്ടായിരുന്നുവെന്നും വിനോദസഞ്ചാരികളുടെ സംഘം വ്യക്തമാക്കി. മുതല രക്ഷപ്പെട്ടതിന്റെ സന്തോഷത്തിലാണ് വിനോദസഞ്ചാരികളുടെ സംഘം ഇവിടെനിന്ന് മടങ്ങിയത്.

 English Summary: Lions Attack Crocodile Walking on Land

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ഡിസംബർ മാസഫലം

MORE VIDEOS