മാളത്തിനുള്ളിലേക്ക് തലയിട്ട് കാട്ടുപന്നിയെ വേട്ടയാടി സിംഹം; അമ്പരന്ന് കാഴ്ചക്കാർ– വിഡിയോ

Lion Pulls Warthog out of Cave and Eats
Grab Image from video shared on Instagram by wildlife stories
SHARE

പക്ഷികളുടെയും മൃഗങ്ങളുടെയുമൊക്കെ വിഡിയോകൾക്ക് സമൂഹമാധ്യമങ്ങളിൽ കാഴ്ചക്കാരേറെയാണ്. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. സൗത്താഫ്രിക്കയിലാണ് സംഭവം നടന്നത്. വേട്ടയാടുന്നതിനിടയിൽ മാളത്തിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ച കാട്ടുപന്നിയെ പിടിക്കുന്ന സിംഹത്തിന്റെ ദൃശ്യമാണിത്. 

മാളത്തിലൊളിച്ച കൂറ്റൻ കാട്ടുപന്നിയെ നനഞ്ഞു കുഴഞ്ഞ മണ്ണ് മാന്തി പുറത്തേക്കിട്ടാണ് സിംഹ പിടികൂടിയത്. മാളത്തിനുള്ളിലേക്ക് തലയും ശരീരത്തിന്റെ മുക്കാൽ ഭാഗവും കടത്തിട്ടാണ് സിംഹം കാട്ടുപന്നിയെ കടിച്ചുവലിച്ചത്. സിംഹത്തിന്രെ തലയിലും മുഖത്തും മുഴുവൻ ചെളി പറ്റിപ്പിടിച്ചിരുന്നു. കാട്ടുപന്നിയുടെ കഴുത്തിൽ പിടിച്ചുവലിച്ചാണ് സിംഹം അതിനെ പുറത്തേക്കിട്ടത്.

സാധാരണയായി സിംഹങ്ങൾ സംഘം ചേർന്നാണ് വേട്ടയാടുന്നത്. എന്നാൽ ഇവിടെ ഒറ്റയ്ക്കാണ് സിംഹം കാട്ടുപന്നിയെ പിടികൂടിയത്. മാളത്തിനു പുറത്തേക്കിട്ട കാട്ടുപന്നിയെ അവിടെവച്ചു തന്നെ കടിച്ചുകൊല്ലുകയും ചെയ്തു. വൈൽഡ് ലൈഫ് സ്റ്റോറീസ് എന്ന ഇൻസ്റ്റഗ്രാം പേജിലാണ് ഈ ദൃശ്യം പങ്കുവച്ചത്. നിരവധിയാളുകൾ ഇപ്പോൾത്തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.

English Summary: Lion Pulls Warthog out of Cave and Eats

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അന്ന് ഒരേ ഹോട്ടലിൽ വെയിറ്റർമാർ, ഇന്ന്... ! കണ്ണു നനയിക്കും ഈ സൗഹൃദം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA