കൂറ്റൻ വളർത്തുപാമ്പ് കഴുത്തിൽ വരിഞ്ഞു മുറുക്കി; ഉടമയ്ക്ക് ദാരുണാന്ത്യം

 Man dies after pet snake wraps itself around his neck, prompting police to shoot the reptile
പ്രതീകാത്മക ചിത്രം. Image Credit: Shutterstock
SHARE

കഴുത്തിൽ വളർത്തുപാമ്പ് വരിഞ്ഞു മുറുക്കി ഉടമയ്ക്ക് ദാരുണാന്ത്യം. 27കാരനായ എലിയറ്റ് സെന്സ്മെൻ ആണ് ദാരുണമായി കൊല്ലപ്പെട്ടത്. 18 അടിയോളം നീളമുള്ള ബൊവ കൺസ്ട്രിക്ടർ വിഭാഗത്തിൽപ്പെട്ട പാമ്പാണ് യുവാവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. വീട്ടുകാർ വിവരമറിയിച്ച് സംഭവസ്ഥലത്തെത്തിയ പൊലീസ് യുവാവിന്റെ കഴുത്തിൽ ചുറ്റിയിരുന്ന പാമ്പിനെ അപ്പോൾത്തന്നെ വെടിവച്ചു കൊന്നിരുന്നു.

യുഎസിലെ പെൻസിൽവാനിയയിലാണ് ദാരുണമായ സംഭവം നടന്നത്. 15 അടിയോളം നീളമുള്ള കൂറ്റൻ പാമ്പാണ് ഉടമയുടെ കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിച്ചത്. 27 വയസ്സുകാരനായ യുവാവിന്റെ വളർത്തുപാമ്പായിരുന്നു ഇത്. വീട്ടുകാർ വിവരമറിയിച്ചതുസരിച്ച് പൊലീസെത്തുമ്പോൾ ഹൃദയാഘാതം സംഭവിച്ച് അബോധാവസ്ഥയിലായിരുന്നു യുവാവ്. പാമ്പ് കഴുത്തിൽ ചുറ്റിയ നിലയിൽ തറയിൽ വീണുകിടക്കുകയായിരുന്നു ഇയാൾ.

ജീവിതത്തിനും മരണത്തിനുമിടയിലായിരുന്ന യുവാവിനെ രക്ഷിക്കാൻ പൊലീസ് ഉടൻതന്നെ പാമ്പിന്റെ തല ലക്ഷ്യമാക്കി വെടിവച്ചു. ഇതോടെ പാമ്പ് ഇയാളുടെ ശരീരത്തിലെ പിടിയയച്ചു. പാമ്പിന്റെ പിടിയിൽ നിന്ന് രക്ഷിച്ച യുവാവിന് ഉടൻതന്നെ വൈദ്യസഹായവും ലഭ്യമാക്കിയിരുന്നു. പൊലീസ് ഉദ്യോഗസ്ഥർ അവസരോചിതമായി പ്രവർത്തിച്ചെങ്കിലും ഇയാളുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ലെന്ന് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി. അപ്പർ മാക്വിങ്കി ടൗൺഷിപ്പ് പൊലീസാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇയാൾ വളർത്തിയുന്ന പാമ്പാണിതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. മറ്റ് രണ്ട് പാമ്പുകളെക്കൂടി ഇവിടെനിന്ന് കണ്ടെത്തി. 19 വർഷത്തെ ഔദ്യോഗിക ജീവിതത്തിനിടയിൽ ഇത്തരമൊരു സംഭവം നേരിടേണ്ടിവന്നത് ആദ്യമായിട്ടാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

തെക്കേ അമേരിക്കയിലും കരീബിയൻ ദ്വീപിലും കാണപ്പെടുന്ന വലിയയിനം പാമ്പാണ് ബൊവാ കൺസ്ട്രിക്ടർ അഥവാ റെഡ് ടെയിൽഡ് ബൊവാ. അനക്കോണ്ടയുടെയും പെരുമ്പാമ്പിന്റെയും ഒപ്പമാണ് ഇവയുടെ സ്ഥാനവും. വിഷമില്ലാത്തയിനം പാമ്പാണിണ്. ഇവയുടെ ഇരപിടുത്തമാണ് ഇവയുടെ പ്രത്യേകത. ഇരയെ വരിഞ്ഞുമുറുക്കി രക്തയോട്ടം ഇല്ലാതാക്കിയാണ് കൊല്ലുക. പിന്നീടാണ് ഇരയെ വിഴുങ്ങുക. സാധാരണ ഈ ഗണത്തിൽ പെട്ട പാമ്പുകൾക്ക് 6.5 മുതൽ 9.8 അടിവരെ നീളവും 45 കിലോവരെ തൂക്കവുമുണ്ടാകും. ഈ ഗണത്തിൽ പെട്ട പെൺപാമ്പുകൾക്ക് ആൺ പാമ്പുകളെ അപേക്ഷിച്ച് നീളക്കൂടുതലുണ്ട്.

English Summary: Man dies after pet snake wraps itself around his neck, prompting police to shoot the reptile

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}