ADVERTISEMENT

ജയ്പൂരിലെ നഹർഗർഹ് ബയോളജിക്കൽ പാർക്കിൽ പാർപ്പിച്ചിരുന്ന പുള്ളിപ്പുലിക്ക് പാമ്പുകടിയേറ്റ് ദാരുണാന്ത്യം. 13 മാസം പ്രായമുള്ള ശിവ എന്ന പുള്ളിപ്പുലിയാണ് പാമ്പുകടിയേറ്റ് ജീവനറ്റത്. ഞായറാഴ്ചയാണ് സംഭവം നടന്നത്. അധികൃതരുടെ അവഗണനയാണ് ഇത്തരത്തിലുള്ള അപകടങ്ങൾക്ക് കാരണമെന്ന് ആരോപണമുയർന്നു. തുടർച്ചയായി ഒരുമാസത്തിനുള്ളിൽ രണ്ട് പുള്ളിപ്പുലികൾക്ക് ഉൾപ്പെടെ മൂന്ന് വന്യമൃഗങ്ങൾക്കാണ് ഇവിടെ ജീവൻ നഷ്ടമായത്.

 

വന്യമൃഗങ്ങളുടെ ശവപ്പറമ്പായി മാറിയിരിക്കുകയാണ് ബയോളജിക്കൽ പാർക്കെന്നാണ് ആരോപണം. 2019ൽ മാത്രം 5 സിംഹങ്ങൾക്കും 5 പുള്ളിപ്പുലികൾക്കും ഇവിടെ ജീവൻ നഷ്ടമായിരുന്നു. പുള്ളിപ്പുലിക്ക് ജീവൻ നഷ്ടമായത് പാമ്പുകടിയേറ്റിട്ടാണെന്ന് പോസ്റ്റുമോർട്ടത്തിൽ തെളിഞ്ഞതായി വെറ്ററിനറി വിദഗ്ധൻ അരവിന്ദ് മാധുർ വ്യക്തമാക്കി.

 

English Summary: – Leopard dies of snake bite at Nahargarh Biological Park

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com