ADVERTISEMENT

വിവിധ വർണങ്ങൾ വാരിവിതറിയപോലെ മനോഹരമായ തൂവലുകളുമായി ഒരു പക്ഷി. അതാണ് മാൻഡറിൻ താറാവ്. പല രാജ്യങ്ങളിലും പ്രണയത്തിന്റെ പ്രതീകമായാണ് ഇവയെ കണക്കാക്കുന്നത്. ഇത്തരമൊരു ആൺ മാൻഡരിൻ താറാവിന്റെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. പ്രജനന കാലത്താണ് ഇവയുടെ തൂവലുകൾക്ക് ഇത്രയധികം നിറം . ഇണയെ ആകർഷിക്കാനുള്ള മാൻഡറിൻ താറാവുകളുടെ തന്ത്രമാണിത്. തടാകത്തിൽ നീന്തിത്തുടിക്കുന്ന മാൻഡരിൻ താറാവിന്റെ ദൃശ്യമാണിത്. സയൻസ് ഗേൾ എന്ന ട്വിറ്റർ പേജിലാണ് ഈ ദൃശ്യം പങ്കുവച്ചത്. 

വിവിധ വർണങ്ങളിലുള്ള തൂവലുകളാണ് ഇവയുടെ പ്രധാന ആകർഷണം. കിഴക്കൻ ഏഷ്യൻ രാജ്യങ്ങളാണ് ഇവയുടെ സ്വദേശം. പടിഞ്ഞാറൻ യൂറോപ്പിലും ഇവയെ കാണാറുണ്ട്. നദികളുടെയും കായലകളുടെ സമീപമുള്ള ഇടതൂർന്ന കുറ്റിക്കാടുകളിലാണ് ഇവയുടെ കൂടുതൽ സമയവും കാണപ്പെടുന്നത്. കൂടൊരുക്കുന്നത് മരങ്ങളിലാണ്. അടുത്തിടെയായി ഇവയുടെ എണ്ണം ഗണ്യമായി കുയുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ചെനയിലും റഷ്യയിലുമൊക്കെ ഇവയുടെ എണ്ണം കുറയാൻ കാരണം ആവാസവ്യവസ്ഥയുടെ ശോഷണമാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

English Summary: Video Of A "Spectacularly Beautiful" Mandarin Duck Is The Best Thing You'll See On Internet Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com