ADVERTISEMENT

കൂടുതൽ സമയവും മരത്തിനു മുകളിൽ കഴിയാനിഷ്ടപ്പെടുന്നവരാണ് പുള്ളിപ്പുലികൾ. മികച്ച വേട്ടക്കാരും ഓട്ടക്കാരുമൊക്കെയാണ് ഇവ. ഇര പിടിച്ചു കഴിഞ്ഞാൽ അതിനെ സ്വസ്ഥമായിരുന്നു ഭക്ഷിക്കാനും ഇവ മരത്തിനു മുകളിലാണ് സ്ഥലം കണ്ടെത്തുക. വിശ്രമവും വലിയ മരത്തിന്റെ മുളിലെ ചില്ലകളിലായിരിക്കും. വടക്കേ ഇന്ത്യയിലെ വനങ്ങളോടു ചേർന്നുള്ള മിക്ക പ്രദേശങ്ങളിലും ഇപ്പോൾ പുള്ളിപ്പുലികളിറങ്ങുന്നത് പതിവാണ്. ആവാസവ്യവസ്ഥയിലുണ്ടായ ശോഷണവും ഭക്ഷണ ദൗർലഭ്യവുമാണ് ഇത്തരത്തിൽ വന്യമൃഗങ്ങൾ ജനവാസകേന്ദ്രങ്ങളിലേക്കിറങ്ങാൻ കാരണം. ഇത്തരത്തിൽ ജനവാസകേന്ദ്രത്തിലെത്തിയ പുള്ളിപ്പുലിയുടെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

 

മരത്തിനു മുകളിൽ പതുങ്ങിയിരുന്ന പുള്ളിപ്പുലിയെ കണ്ട് നിരത്തിലൂടെ പോയ രണ്ട് തെരുവുനായകൾ നിർത്താതെ കുരയ്ക്കാൻ തുടങ്ങി. ഇതോടെ താഴേക്ക് ചാടിയിറങ്ങിയ പുലി തെരുവുനായകളിലൊന്നിലെ ഓടിച്ചുകൊണ്ട് മുന്നോട്ടുപോയി. അതേവേഗത്തിൽ തിരിച്ചെത്തിയ പുലി മറുവശത്തുനിന്ന നായയേയും അവിടെനിന്ന് തുരത്തി. എന്നാൽ പുലി നായകളെ വേട്ടയാടാനുള്ള ശ്രമമല്ല നടത്തിയത്. സ്വയരക്ഷമാത്രമായിരുന്നു നായകളുടെയും പുലിയുടെയും ലക്ഷ്യം എന്ന അടിക്കുറിപ്പോടെയാണ് ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുരേന്ദർ മെഹ്റ ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. നായകളെ തുരത്തിയ പുള്ളിപ്പുലി ഉടൻതന്നെ സമീപത്തുള്ള കാടിനുള്ളിലേക്ക് ഓടിമറയുകയും ചെയ്തു. 

 

English Summary: Leopard jumps from tree and chases stray dogs across street after getting provoked

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com