സഫാരി വാഹനത്തിനു മുകളിലേക്ക് ചാടിക്കയറി ചീറ്റ, ഒപ്പം സെൽഫിയെടുത്ത് സഞ്ചാരി, വിമർശനം

Cheetah jumps onto safari vehicle, man clicks selfie with it; angers netizens
Grab Image from video shared on Twitter by Clement Ben IFS
SHARE

വന്യമൃഗങ്ങളെ അടുത്തറിയാനും കാണാനുമൊക്കെയാണ് വന്യജീവി സങ്കേതങ്ങളിലേക്ക് യാത്ര തിരിക്കുന്നത്. ഇങ്ങനെ സഞ്ചരിക്കുന്നവർ  യാത്രകളിൽ ചില നിയമങ്ങൾ പാലിക്കണമെന്ന് മുന്നറിയിപ്പുകൾ നൽകാറുണ്ട് അധികൃതർ. പ്രത്യേകിച്ചും സഫാരി വാഹനങ്ങളിൽ കാടകങ്ങളിലൂടെ യാത്ര ചെയ്യുന്നവർ ഇത്തരം നിയമങ്ങളൊക്കെ പാലിക്കാൻ ബാധ്യസ്ഥരാണ്. വന്യമൃഗങ്ങൾക്ക് ആഹാരം നല്‍കരുതെന്നും അവയ്ക്കൊപ്പം സെൽഫിയെടുക്കാൻ ശ്രമിക്കരുതെന്നുമുള്ള മുന്നറിയിപ്പുകൾ വിനോദ സഞ്ചാരികൾ അവഗണിക്കുകയാണ് പതിവ്. ഇത്തരം ചെയ്തികൾ പലപ്പോഴും അപകടം ക്ഷണിച്ചുവരുത്തുകയും ചെയ്യും. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

ആഫ്രിക്കയിലെ വിനോദ സഞ്ചാരകേന്ദ്രത്തിലെത്തിയ സഞ്ചാരികളുടെ ദൃശ്യമാണിത്. സഫാരി വാഹനത്തിൽ കാഴ്ചകാണാനിറങ്ങിയ ഇവരുടെ വാഹനത്തിനു മുകളിലേക്ക് പെട്ടെന്നാണ് ഒരു ചീറ്റ ചാടിക്കയറിയത്. ചൂടിൽ നിന്ന് രക്ഷതേടിയെത്തിയ ചീറ്റ ഉടൻതന്നെ വിശ്രമിക്കാനായി വാഹനത്തിന്റെ സൺറൂഫിനടിയിൽ കിടന്നു. വാഹനത്തിനുള്ളിലുണ്ടായിരുന്ന സഞ്ചാരികൾ ഭയന്നെങ്കിലും ചീറ്റയുടെ ചിത്രങ്ങൾ അവിടെത്തന്നെയിരുന്ന് പകർത്തി. എന്നാൽ മുൻസീറ്റിലിരുന്നയാൾ പെട്ടെന്ന് പിന്നിലേക്ക് കയറി ചീറ്റയ്ക്കൊപ്പം സെൽഫിയെടുക്കുകയായിരുന്നു. ഇതിനിടയിൽ ചീറ്റ മുരളുന്നതും കേൾക്കാമായിരുന്നു. 

ഇത്രയടുത്ത് നിന്ന് വന്യമൃഗത്തിനൊപ്പം സെൽഫി പകർത്താൻ ശ്രമിച്ച ഇയാളുടെ പ്രവൃർത്തി കടുത്ത വിമർശനമാണ് നേരിടുന്നത്. നിലവിൽ അപകടമൊന്നും സംഭവിച്ചില്ലെങ്കിലും എപ്പോൾ വേണമെങ്കിലും വന്യമൃഗങ്ങൾ ആക്രമണകാരികളാകാം. അതിനാൽ അവയെ പ്രകോപിപ്പിക്കുന്ന ഇത്തരം ചെയ്തികൾ ഒഴിവാക്കുകയാണ് നല്ലത്.നിരവധി ആളുകളാണ് ദൃശ്യം കണ്ട് ഇയാൾക്കെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ ക്ലെമെന്റ് ബെൻ ആണ് ട്വിറ്ററിലൂടെ ദൃശ്യം പങ്കുവച്ചത്.

English Summary: Cheetah jumps onto safari vehicle, man clicks selfie with it; angers netizens

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA