കൂടിച്ചേർന്നപ്പോൾ കൂട്ടം തെറ്റി; കൂട്ടുകാരനെ തിരികെ വിളിച്ച് പെൻഗ്വിൻ, കൈയടിച്ച് കാഴ്ചക്കാർ– വിഡിയോ

Penguin Gets Mixed With Another Group, Friend Goes To Take It Back
Grab Image from video shared on Twitter by TansuYegen
SHARE

മൃഗങ്ങളുടെ ലോകത്തെ പല സംഭവങ്ങളും മനുഷ്യർക്ക് എന്നും കൗതുകമുണർത്തുന്നവയാണ്. മനുഷ്യനെപോലെ തന്നെ സഹജീവികളോട് ഇടപെടാനും സംവദിക്കാനുമുള്ള അവയുടെ കഴിവ് നമ്മെ അദ്ഭുതപ്പെടുത്താറുമുണ്ട്. പെൻഗ്വിനുകൾക്കിടയിലുമുണ്ട് അത്തരം ചില  കൗതുകമുണർത്തുന്ന പെരുമാറ്റ രീതികൾ. സംഘം ചേർന്നാണ് ഇവയുടെ നടപ്പ്.  ഇങ്ങനെയുള്ള രണ്ട് സംഘം പെൻഗ്വിനുകൾ തമ്മിൽ കണ്ടുമുട്ടുമ്പോൾ അവ ആശയവിനിമയം നടത്താറുണ്ട്. അത് എങ്ങനെയാണെന്ന് തെളിയിക്കുന്ന ഒരു വിഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.   

പത്തിലധികം പെൻഗ്വിനുകൾ ഉൾപ്പെട്ട ഒരു ചെറു സംഘം നടന്നു നീങ്ങുന്നതാണ് വിഡിയോയുടെ തുടക്കം. എന്നാൽ അല്പം മുൻപോട്ട് ചെല്ലുമ്പോൾ താരതമ്യേന കുറഞ്ഞ എണ്ണമുള്ള മറ്റൊരു കൂട്ടം എതിർഭാഗത്തുനിന്നും വരുന്നത് കാണാം. ഇരു കൂട്ടവും ഒരേ സ്ഥലത്തെത്തിയപ്പോൾ അല്പസമയം നിന്നു.  ഏതാനും നിമിഷങ്ങൾ ആശയവിനിമയം നടത്തിയ ശേഷം രണ്ടുകൂട്ടമായി തന്നെ എതിർ ദിശകളിലേക്ക് നീങ്ങുകയും ചെയ്തു. എന്നാൽ കുറഞ്ഞ എണ്ണമുള്ള കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരു പെൻഗ്വിന് ഇതിനിടെ കൂട്ടം തെറ്റിപ്പോയി. 

രണ്ടു സംഘവും ദൂരേക്ക് നീങ്ങിയശേഷമാണ് കൂട്ടുകാരിൽ ഒരാൾ ഒപ്പമില്ലെന്ന് ഒരു പെൻഗ്വിന് മനസ്സിലായത്. പിന്നെ ഒട്ടും വൈകിയില്ല. നേരെ പിന്നിലേക്ക് ഓടി കൂട്ടംതെറ്റി പോയ പെൻഗ്വിനെ വിളിച്ചു വരുത്തുകയാണ് കക്ഷി. അബദ്ധം മനസ്സിലായ പെൻഗ്വിൻ സുഹൃത്തിനൊപ്പം തിരികെ നടന്ന് തന്റെ കൂട്ടത്തിൽ തന്നെ ചേരുകയും ചെയ്യുന്നുണ്ട്. 26 സെക്കൻഡ് മാത്രം ദൈർഖ്യമുള്ള ഈ വിഡിയോ ടാൻസു യഗൻ ആണ് ട്വിറ്ററിലൂടെ പങ്കുവച്ചത്.  ചുരുങ്ങിയ ദിവസങ്ങൾകൊണ്ട് ലക്ഷക്കണക്കിന് ആളുകൾ വിഡിയോ കണ്ടുകഴിഞ്ഞു.

 രസകരമായ വീഡിയോയിക്ക് പ്രതികരണങ്ങളും ലഭിക്കുന്നുണ്ട്. പ്രകൃതി എത്രത്തോളം മനോഹരമായാണ് ജീവജാലങ്ങളെ സൃഷ്ടിച്ചിരിക്കുന്നത് എന്നാണ് ഒരു കമന്റ്. പെൻഗ്വിനുകളുടെ നടത്തവും സ്വഭാവ രീതികളും കണ്ടുകൊണ്ട് ഒരു ദിവസം മുഴുവൻ ചിലവിട്ടാലും മതിയാവില്ല എന്ന് മറ്റൊരാൾ കുറിക്കുന്നു. മനുഷ്യരിലായാലും മൃഗങ്ങളിലായാലും സുഹൃത് ബന്ധത്തിനോളം വലുതായി മറ്റൊന്നുമില്ല എന്ന തരത്തിലും കമന്റുകളുണ്ട്. കൂട്ടം തെറ്റിപോകുമ്പോൾ ഒപ്പം ചേർത്ത് പിടിക്കാൻ ഈ പെൻഗ്വിനെ പോലെ ഒരു സുഹൃത്ത് ഉണ്ടെങ്കിൽ ജീവിതം മനോഹരമാവും എന്നാണ് ചിലർ കുറിച്ചത്.

English Summary: Penguin Gets Mixed With Another Group, Friend Goes To Take It Back

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ സിനിമ വേണ്ടെന്ന് വച്ചതല്ല, ഞാൻ സിനിമയെ വേണ്ടെന്നു വച്ചതാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}