ADVERTISEMENT

വഴിയിൽ കിടന്ന പാമ്പിനെ വലിച്ച് മാറ്റിയിട്ട ബസ് യാത്രക്കാരനെ വിമർശിച്ച് കാഴ്ചക്കാർ. കർണാടകയിലെ നാഗർഹോളെ കടുവാസങ്കേതത്തിലൂടെ കടന്നുപോകുന്ന പാതയിലാണ് സംഭവം നടന്നത്. മൈസൂർ മാനന്തവാടി ദേശീയ പാതയിലൂടെ കേരളത്തിലേക്ക് വരികയായിരുന്ന ബസ്സാണ് പാമ്പ് വഴിയിൽ കിടക്കുന്നത് കണ്ട് നിർത്തിയത്. ഇതിൽ നിന്ന് ചാടിയിറങ്ങിയ യാത്രക്കാരനാണ് പാമ്പിനെ റോഡിൽ നിന്ന് കൈകൊണ്ട് വലിച്ചുമാറ്റിയത്. പാമ്പിന്റെ വാലിൽ പിടിച്ച ഇയാൾ ശക്തിയിൽ ഇതിനെ വലിച്ച് റോഡിന്റെ അരികിലേക്കിടുകയായിരുന്നു. ഉടൻതന്നെ പാമ്പ് സമീപത്തുള്ള കുറ്റിക്കാട്ടിലേക്ക് ഇഴഞ്ഞുപോവുകയും ചെയ്തു.

പാമ്പിന് അപകടം സംഭവിക്കാതിരിക്കാനാണ് ഇയാൾ അതിനെ വഴിയിൽ നിന്ന് വലിച്ചുമാറ്റിയതെങ്കിലും ഇയാൾ പാമ്പിനെ കൈകാര്യം ചെയ്ത രീതി ശരിയല്ലെന്നാണ് കാഴ്ചക്കാരുടെ വിമർശനം. പാമ്പുകളെ കൈകാര്യം ചെയ്യുന്നതിലുള്ള പരിചയക്കുറവും ഭയവുമാണ് പാമ്പിനെ വലിച്ചെറിയാൻ കാരണമെന്നാണ് ചിലരുടെ അഭിപ്രായം. മറ്റുചിലർ പാമ്പിനെ വലിച്ചുമാറ്റിയ യാത്രക്കാരന്റെ ധൈര്യത്തെ അഭിനന്ദിക്കുകയും ചെയ്തു. ബസിന്റെ ഹെഡ് ലൈറ്റ് അണച്ച് പാമ്പ് റോഡിൽ നിന്നും ഇഴഞ്ഞുമാറുന്നതുവരെ കാത്തിരിക്കുന്നതായിരുന്നു ഉചിതമെന്നായിരുന്നു ചിലരുടെ അഭിപ്രായം.  ഐഎഫ്എസ് ഉദ്യോഗസ്ഥനായ പർവീൺ കസ്വാനാണ് ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. നിരവധിയാളുകൾ ഇപ്പോൾതന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.

English Summary: Karnataka man removes python from road with bare hands, internet hates reckless handling

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com