രാത്രിയിൽ തുടർച്ചയായി കുരച്ചു; നായയെ തല്ലിച്ചതച്ച യുവാക്കൾ അറസ്റ്റിൽ, കൊടും ക്രൂരത

3 Arrested After Viral Video Showed Them Mercilessly Thrashing A Dog
SHARE

രാത്രിയിൽ നിർത്താതെ കുരച്ച നായയെ മൂന്ന് യുവാക്കൾ തല്ലിച്ചതച്ചു. ഈസ്റ്റ് ബെംഗളൂരു മഞ്ജുനാഥ ലേയൗട്ടില്‍ തിങ്കളാഴ്ച രാത്രിയാണു സംഭവം. സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. അയൽവീട്ടിലെ നായയെയാണ് രജത്, രാഹുല്‍ രോഹിത് എന്നിവര്‍ ചേർന്ന് ക്രൂരമായി ആക്രമിച്ചത്. 

ഇവർക്കു നേരെ കുരച്ചതാണ് യുവാക്കളെ പ്രകോപിപ്പിച്ചത്. കാലുകള്‍ കൂട്ടിക്കെട്ടിയതിനുശേഷം  മരത്തടി ഉപയോഗിച്ച് ക്രൂരമായി തല്ലി. വേദനകൊണ്ടുപുളയുന്ന നായ തറയിലൂടെ നിരങ്ങിനീങ്ങുന്നതു ദൃശ്യങ്ങളില്‍ വ്യക്തമാണ്. തടയാനെത്തിയ ഉടമയെയെയും സംഘം തടഞ്ഞു. ഉടമ നൽകിയ പരാതിയിലാണ് കെ.ആര്‍.പുരം പൊലീസ് കേസെടുത്തത്.  നായയെ വിദഗ്ധ ചികിത്സയ്ക്കായി ഉടമ മൃഗാശുപത്രിയിൽ പ്രവേശിപ്പിച്ചു.

English Summary: 3 Arrested After Viral Video Showed Them Mercilessly Thrashing A Dog

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അന്ന് ഒരേ ഹോട്ടലിൽ വെയിറ്റർമാർ, ഇന്ന്... ! കണ്ണു നനയിക്കും ഈ സൗഹൃദം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA