ADVERTISEMENT

ഗോരഖ്പൂരിലെ മൃഗശാലയിലുള്ള പുലിക്കുഞ്ഞിന് പാലുകൊടുത്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മൃഗശാലയിലെ പരിശോധനയ്ക്കിടെയാണ് യോഗി പുലിക്കുട്ടിക്ക് പാല് കൊടുത്തത്. ആദ്യം പാലുകുടിക്കാൻ മടിച്ചെങ്കിലും പിന്നീട് മൃഗഡോക്ടർ പുലിക്കുട്ടിയെ യോഗി ആദിത്യനാഥിന്റെ അടുത്തേക്ക് കൊണ്ടുകൊടുക്കുന്നതും വിഡിയോയിൽ കാണാം.

 

എംപി രവി കിഷൻ, മൃഗഡോക്ടർമാർ, മൃഗശാല ഉദ്യോഗസ്ഥർ എന്നിവർ യോഗിക്ക് സമീപമുണ്ടായിരുന്നു. തുടർന്ന് മൃഗശാലയുടെ പരിസരം മുഖ്യമന്ത്രി ചുറ്റികാണുന്നുണ്ട്. മൃഗശാലയിലെ ഉദ്യോഗസ്ഥൻ ചുറ്റുപാടുകളെ കുറിച്ചും മൃഗങ്ങളെ കൈകാര്യം ചെയ്യുന്ന രീതിയും മുഖ്യമന്ത്രിക്ക് വിശദീകരിച്ചുകൊടുത്തു. രണ്ട് പുലിക്കുട്ടികൾക്ക് ഭവാനി, ചാന്ദി എന്നിങ്ങനെ പേരുകളും യോഗി നൽകി.

 

യുപി സർക്കാരിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലാണ് വ‍ിഡിയോ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഷഹീദ് അഷ്ഫാഖ് ഉല്ലാ ഖാൻ സുവോളജിക്കൽ പാർക്ക് എന്ന് അറിയപ്പെടുന്ന ഈ മൃഗശാല കഴിഞ്ഞ വർഷം മാർച്ചിൽ യോഗി ആദിത്യനാഥാണ് ഉദ്ഘാടനം ചെയ്തത്. ഉത്തർപ്രദേശിലെ മൂന്നാമത്തേതും പൂർവാഞ്ചൽ മേഖലയിലെ ആദ്യത്തെ സുവോളജിക്കൽ പാർക്കാണിത്.

 

English Summary: Yogi Adityanath Feeds Leopard Cub With Bottle At Gorakhpur Zoo

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com