ADVERTISEMENT

പാന്റിനുള്ളില്‍ ഒളിപ്പിച്ച്  പെരുമ്പാമ്പുകളെ കടത്തിയ യുഎസ് പൗരൻ പിടിയില്‍. മൂന്നു ബര്‍മീസ് പൈതൺ വിഭാഗത്തിൽപ്പെട്ട പെരുമ്പാമ്പുകളെയാണ് യുഎസ്-കാനഡ അതിര്‍ത്തി കടത്തിയത്. ക്വീൻസ് നിവാസിയായ കാല്‍വിന്‍ ബൗടിസ്റ്റ എന്ന 36കാരരനാണ് യുഎസ് പൊലീസിന്റെ പിടയിലായത്.

 

കാനഡയില്‍നിന്ന് മൂന്ന് ബര്‍മീസ് പെരുമ്പാമ്പുകളെ പാന്റിനുള്ളില്‍ ഒളിപ്പിച്ച് ബസില്‍ അതിര്‍ത്തി കടക്കുകയായിരുന്നു ഇയാള്‍. പരിശോധനയിൽ ഇയാളുടെ വസ്ത്രം പുറത്തേക്ക് അസാധാരണമായി തള്ളിനില്‍ക്കുന്നതായി കണ്ടു. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് തുണികൊണ്ടുള്ള സഞ്ചിയില്‍ പൊതിഞ്ഞ നിലയില്‍ മൂന്ന് പെരുമ്പാമ്പുകളെ വസ്ത്രത്തിനുള്ളില്‍ കണ്ടെത്തിയത്.

 

ലോകത്തിലെ വലുപ്പമേറിയ പാമ്പുകളിലൊന്നാണ് ബര്‍മീസ് പെരുമ്പാമ്പുകള്‍. ബര്‍മീസ് പെരുമ്പാമ്പുകളെ അനധികൃതമായി കടത്തുന്നത് യുഎസില്‍ നിയമവിരുദ്ധമാണ്. ബൗട്ടിസ്റ്റയെ ന്യൂയോര്‍ക്ക് തലസ്ഥാനമായ അല്‍ബാനിയിലെ കോടതിയില്‍ ഹാജരാക്കിയ ശേഷം ജാമ്യത്തില്‍ വിട്ടു. 20 വര്‍ഷംവരെ ജയില്‍ശിക്ഷ കിട്ടാവുന്ന കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.ഏഷ്യയാണ് ബർമീസ് പെരുമ്പാമ്പുകളുടെ സ്വദേശം. അവിടെയുള്ള പെരുമ്പാമ്പുകൾക്ക് 18 മുതൽ 20 അടിവരെ നീളം വയ്ക്കാറുണ്ട്. 

 

English Summary:  US man accused of smuggling three reptiles in his pants

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com