ഇരച്ചെത്തിയ ട്രെയിന് മുന്നിൽ കാട്ടാനക്കൂട്ടം; രക്ഷയൊരുക്കി ലോക്കോ പൈലറ്റുമാർ - വിഡിയോ

Alert loco pilots save 3 wild elephants crossing railway tracks in Bengal
Grab image from video shared on Twitter by Parveen Kaswan
SHARE

ലോക്കോ പൈലറ്റുമാരുടെ സമയോചിതമായ ഇടപെടൽ മൂന്ന് കാട്ടാനകളുടെ ജീവൻ രക്ഷിച്ചു. പശ്ചിമ ബംഗാളിലെ രാജ്ഭട്ഖാവെ സ്റ്റേഷന് സമീപം വെള്ളിയാഴ്ച പുലർച്ചെ 5.30നായിരുന്നു സംഭവം. ആനക്കൂട്ടം റെയിൽവേ ട്രാക്ക് മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അതിവേഗത്തിൽ ട്രെയിനെത്തിയത്. ആനകളെ കണ്ട ലോക്കോ പൈലറ്റുമാർ എമർജൻസി ബ്രേക്ക് ഉപയോഗിച്ച് ട്രെയിൻ നിർത്തി. ആനക്കൂട്ടം മടങ്ങിയതിന് ശേഷമാണ് ഇവർ യാത്ര പുനരാരംഭിച്ചത്.

എൽകെ ഷാ, അരിന്ദം ബിശ്വാസ് എന്നിവരായിരുന്നു ലോക്കോ പൈലറ്റുമാർ. ആനകൾ കടന്നുപോകുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ ചർച്ചയായതോടെ ലോക്കോ പൈലറ്റുമാർക്ക് അഭിനന്ദനങ്ങളുമായി നിരവധി പേർ രംഗത്തെത്തി. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫിസർ പർവീൺ കസ്വാൻ ആണ് സംഭവത്തിന്റെ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്.

English Summary: Alert loco pilots save 3 wild elephants crossing railway tracks in Bengal

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS