ADVERTISEMENT

കുറുക്കനോ അതോ ചെന്നായയോ? സടയുമായി വിജനമായ റോഡിൽ പ്രത്യക്ഷപ്പെട്ട വിചിത്ര ജീവിയെ കണ്ട അമ്പരപ്പിലാണ് സമൂഹമാധ്യമങ്ങളിലെ കാഴ്ചക്കാർ. ചെന്നായയെയും കുറുക്കനെയുമൊക്കെ ഒറ്റനോട്ടത്തിൽ കണ്ടാൽ മനസ്സിലാകും. എന്നാൽ സടയുമായെത്തിയ ഈ ജീവിയെ കണ്ടവർ അമ്പരന്നു. ഒടുവിൽ തെക്കൻ അമേരിക്കയിൽ കാണപ്പെടുന്ന മെയ്ൻഡ് വൂൾഫ് ആണിതെന്ന് തിരിച്ചറിയുകയായിരുന്നു.നായ വിഭാഗത്തിൽപ്പെടുന്ന വലിയയിനം ജീവികളാണ് മെയ്ൻഡ് വൂൾഫ്. സംരക്ഷിത വിഭാഗത്തിൽപ്പെടുന്ന ജീവിവർഗമാണിത്.

സാവാധാനം റോഡു മുറിച്ചു കടക്കുന്ന മെയ്ൻഡ് വൂൾഫിന്റെ ദൃശ്യമാണിത്. പുൽമേടുകളിലും മറ്റുമാണ് ഇവയുടെ വാസം. മിശ്രഭുക്കുകളാണിവ. അർജന്റീന, ബ്രസീൽ, പെറു, ബൊളീവിയ, പരഗ്വേ, ഉറുഗ്വെ എന്നവിടങ്ങളിലെ പുൽമേടുകളിൽ ഇവയെ കാണാനാകും. 30 മുതൽ 40 കിലോവരെ ഭാരമുണ്ടാകും ഇവയ്ക്ക്. നീണ്ട കാലുകളാണ് ഇവയുടെ പ്രത്യേകത. മുതുകിലെ നീണ്ട രോമങ്ങൾക്കും കാലുകൾക്കും കറുപ്പു നിറവും ശരീരത്തിലെ മറ്റു ഭാഗങ്ങൾക്ക് ചുവന്ന നിറവുമാണ്. നീണ്ട രോമങ്ങളാണ് മറ്റൊരു പ്രത്യേകത. ഫാസിനേറ്റിങ് എന്ന ട്വിറ്റർ പേജിലാണ് ഈ വിഡിയോ പങ്കുവച്ചത്. ലക്ഷക്കണക്കിനാളുകൾ ഇപ്പോൾത്തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു. 

English Summary: Maned Wolf Spotted On A Street, Leaves Internet Stunned

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com