മുള്ളൻപന്നി കുഞ്ഞുങ്ങളെ ലക്ഷ്യമാക്കി പുള്ളിപ്പുലി; ചെറുത്ത് നിന്ന് മാതാപിതാക്കൾ– വിഡിയോ

Porcupine parents save their baby from leopard attack in nail-biting video
Grab Image from video shared on Twitter by supriyasahuias
SHARE

കാടകങ്ങളിലെ കാഴ്ചകൾ പലപ്പോഴും നമ്മളെ അദ്ഭുതപ്പെടുത്തും. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. വനത്തിനുള്ളിലൂടെ നടന്നുപോവുകയായിരുന്ന മുള്ളൻ പന്നി കുടുംബത്തെ ആക്രമിക്കാൻ ശ്രമിക്കുന്ന പുള്ളിപ്പുലിയുടെ ദൃശ്യമാണിത്. മാതാപിതാക്കളും 2 കുഞ്ഞുങ്ങളും ഉൾപ്പെടുന്ന സംഘമാണ് വനത്തിനുള്ളിലൂടെയുള്ള പാത മുറിച്ചുകടക്കാനെത്തിയത്. കുഞ്ഞുങ്ങളെ ലക്ഷ്യമാക്കിയായിരുന്നു പുള്ളിപ്പുലിയുടെ വരവ്. കുഞ്ഞുങ്ങളെ പിടിക്കാനെത്തിയ പുള്ളിപ്പുലിൽ നിന്ന് ഏറെ കഷ്ടപ്പെട്ടാണ് മാതാപിതാക്കൾ കുഞ്ഞുങ്ങളെ രക്ഷിച്ചത്. 

റോഡിനു നടുവിൽ പരിചപോലെ പോലെ മുള്ളുകൾ ചേർത്തുപിടിച്ച് മറുവശത്ത് കുഞ്ഞുങ്ങളെ ചേർത്തു നിർത്തി സംരക്ഷിക്കുന്നത് ദൃശ്യത്തിൽ കാണാം. ഓരോ തവണ പുള്ളിപ്പുലി കുഞ്ഞുങ്ങളുടെ അരികിലേക്കെത്തി അവയെ പിടികൂടാൻ ശ്രമിക്കുമ്പോഴും മാതാപിതാക്കൾ അതിനെ ചെറുത്തുനിന്നു. മുള്ളൻ പന്നികൾക്ക് ചുറ്റും ഓടിനടന്ന് ഓടിനടന്ന് കുഞ്ഞുങ്ങളെ പിടിക്കാൻ പുള്ളിപ്പുലി പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും നടന്നില്ല. അത്ര ശക്തമായിരുന്നു മാതാപിതാക്കളുടെ കരുതൽ.

മുള്ളൻപന്നി കുഞ്ഞുങ്ങൾക്ക് കനത്ത സുരക്ഷ നൽകുന്ന മാതാപിതാക്കൾ എന്ന അടിക്കുറിപ്പോടെയാണ് ഐഎഎസ് ഉദ്യോഗസ്ഥ സുപ്രിയ സാഹു ഈ ദൃശ്യം ട്വിറ്ററിൽ പങ്കുവച്ചത്. നിമിഷങ്ങൾക്കകം ലക്ഷക്കണക്കിനാളുകൾ ഈ ദൃശ്യം കണ്ടു.  സാധാരണയായി മുള്ളൻ പന്നിയെ മറ്റു മൃഗങ്ങൾ ഇരയാക്കാറില്ല. ഇവയുടെ കൂർത്ത മുള്ളുകള്‍ തന്നെയാണ് കാരണം. മുള്ളൻപന്നികളുമായുള്ള പോരാട്ടത്തിൽ ശരീരത്തിലും വായിലും തുളച്ചുകയറുന്ന മുള്ളുകൾ പലപ്പോഴും ജീവികളുടെ ജീവൻ തന്നെ അപകടത്തിലാക്കും. അതുകൊണ്ട് തന്നെ പല മൃഗങ്ങളും മുള്ളൻപന്നികളെ ഭക്ഷണമാക്കാെത ഒഴിവാക്കുകയാണ് പതിവ്.

English Summary: Porcupine parents save their baby from leopard attack in nail-biting video

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേരളത്തിൽ എത്തിയാൽ ആദ്യ കോൾ നസ്രിയയ്ക്ക്

MORE VIDEOS