പത്തിവിരിച്ച് കൊത്താനാഞ്ഞ് മൂർഖൻ പാമ്പ്; കിണറിനുള്ളിൽ തൂങ്ങിക്കിടന്ന് പാമ്പുപിടിത്തം: വിഡിയോ

Man saves cobra from abandoned well, netizens lauds his balance
Grab Image from video shared on Instagram by official_sarpmitra12
SHARE

ഉപേക്ഷിക്കപ്പെട്ട കിണറിനുള്ളിൽ അകപ്പെട്ട മൂർഖൻ പാമ്പിനെ രക്ഷിക്കുന്ന ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. വിഷപ്പാമ്പുകളെ പിടികൂടുകയെന്നത് ശ്രമകരമായ കാര്യമാണ്. പാമ്പുകളെ കൈകാര്യം ചെയ്യുന്നതിൽ വൈദഗ്ധ്യം നേടിവർ പോലും ചില അവസരങ്ങളിൽ കഷ്ടപ്പെടാറുണ്ട്. വീടിനുള്ളിലും മറ്റും കയറുന്ന പാമ്പുകളെ പിടികൂടുന്നത് പാമ്പുപിടുത്ത വിദഗ്ധർക്ക് താരതമ്യേന എളുപ്പമാണെങ്കിലും കിണറിനുള്ളിലും മറ്റും വിഷപ്പാമ്പുകൾ അകപ്പെട്ടാൽ ഇവരുടെ ജോലി ശ്രമകരമാകും. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്. ഒഫിഷ്യൽ സർപ്മിത്ര എന്ന ഇൻസ്റ്റഗ്രാം പേജിലാണ് ദൃശ്യം പങ്കുവച്ചിരിക്കുന്നത്.

ഉപേക്ഷിക്കപ്പെട്ട കിണറിനുള്ളിൽ അകപ്പെട്ട മൂർഖൻ പാമ്പിനെ പുറത്തെടുക്കുന്ന ദൃശ്യമാണിത്. കയറുകെട്ടി കിണറിനുള്ളിലിറങ്ങി കാലുകൾ കിണറിന്റെ ഭിത്തിയിൽ ചവിട്ടി നിന്ന് പാമ്പിന്റെ വാലിൽ ആദ്യം പിടികൂടി. പാമ്പിനെ പിടിച്ചുയർത്തി ബാഗിനുള്ളിലാക്കാനായിരുന്നു പാമ്പുപിടിത്തക്കാരന്റെ ശ്രമം. വാലിൽ പിടിച്ചതോടെ പാമ്പ് ഇയാളെ കൊത്താനായി ശ്രമിച്ചു. ബാഗിനുള്ളിലേക്ക് പല തവണ പാമ്പിനെ കയറ്റാൻ ശ്രമിച്ചെങ്കിലും ഓരോ തവണയും പാമ്പ് ഒഴിഞ്ഞുമാറുന്നതും ബാഗിൽ ആഞ്ഞുകൊത്തുന്നതും ദൃശ്യത്തിൽ കാണാം. ഏറെസമയത്തെ പരിശ്രമത്തിനു ശേഷമാണ് പാമ്പിനെ ബാഗിനുള്ളിലാക്കാൻ കഴിഞ്ഞത്. ഭയപ്പെടുത്തുന്ന ദൃശ്യമെന്നാണ് പലരും അഭിപ്രായങ്ങൾ രേഖപ്പെടുത്തിയത്. ലക്ഷക്കണക്കിനാളുകൾ ഇപ്പോൾത്തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.

English Summary: Man saves cobra from abandoned well, netizens lauds his balance: Watch

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വായിൽ തോന്നിയത് പറഞ്ഞിരുന്നു, ഇപ്പോഴില്ല!

MORE VIDEOS