മൈനയ്ക്കും തത്തയ്ക്കും കല്യാണം; വേറിട്ട പക്ഷിക്കല്യാണം ആഘോഷമാക്കി ഗ്രാമവാസികൾ

 Band-Baaja For A Special Marriage In Madhya Pradesh. Guess The Bride And Groom
Grab image from video shared on Youtube by ndtv
SHARE

വേറിട്ട കല്യണങ്ങൾ പലപ്പോഴും വാർത്തകളിൽ ഇടം നേടാറുണ്ട്. തവള കല്യാണവും നായ്ക്കളുടെ കല്യാണവുമൊക്കെ ഇങ്ങനെ ആഘോഷവൂർവം നടത്താറുണ്ട്. ഇതിൽ നിന്ന് വ്യത്യസ്തമായ രണ്ട് വളർത്തു പക്ഷികളുടെ കല്യാണ വിശേഷമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽശ്രദ്ധ നേടുന്നത്. തത്തയുടെയും മൈനയുടെയും കല്യാണമാണ് ഉടമകൾ ചേർന്ന് ആഘോഷപൂർവം നടത്തിയത്. മധ്യപ്രദേശിലെ കരേലിയിലുള്ള പിപാരിയ ഗ്രാമത്തിലായിരുന്നു പക്ഷികളുടെ കല്യാണം. പരമ്പരാഗത രീതിയിൽ ജാതകപ്പൊരുത്തമൊക്കെ നോക്കിയാണ് ഉടമകൾ പക്ഷികളുടെ വിവാഹം തീരുമാനിച്ചതും ആഘോഷപൂർവം നടത്തിയതും.

പിപാരിയ നിവാസിയായ രാംസ്വരൂപ് പരിഹാറിന്റേതാണ് മൈന. മകളെപ്പോലെയാണ് അദ്ദേഹം മൈനയെ വളർത്തിയത്. അതുകൊണ്ട് തന്നെ മകളുടെ വിവാഹവും ആർഭാടത്തോടെ നടത്താൻ തീരുമാനിക്കുകയായിരുന്നു. ബാദൽ ലാൽ ആണ് തത്തയുടെ ഉടമ. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കല്യാണം. ഗ്രാമത്തിലെ മുതിർന്ന ആളുകൾക്കൊപ്പം വാദ്യഘോഷങ്ങളുടെ അകമ്പടിയോടെയായിരുന്നു വിവാഹ ഘോഷയാത്ര വധുവിന്റെ വീട്ടിലേക്കെത്തിയത്. ഗ്രാമവാസികളെല്ലാം അപൂർവ വിവാഹത്തിൽ പങ്കെടുക്കാനെത്തിയിരുന്നു.  വിവാഹശേഷം പക്ഷിക്കൂടിനുള്ളിൽ പക്ഷികളെയിരുത്തി ഘോഷയാത്രയും നടത്തി. വേറിട്ട കല്യാണക്കാഴ്ചകൾ കാണാൻ റോഡിനിരുവശവും ആളുകൾ തടിച്ചുകൂടിയിരുന്നു.

English Summary: Band-Baaja For A Special Marriage In Madhya Pradesh. Guess The Bride And Groom

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS