ADVERTISEMENT

പാമ്പുകൾ വീടിനുള്ളിലേക്കെത്തുന്നത് അത്ര അസാധാരണമായ കാര്യമല്ല. എന്നാൽ 29ാം നിലയിൽ പാമ്പു കയറിയാൽ ആരുമൊന്നു ഞെട്ടും. അതാണ ന്യൂജഴ്സിയിലും സംഭവിച്ചത്. അപാർട്മെന്റിലെ ഫ്രിജിനു പിന്നിൽ പാമ്പിനെ കണ്ട് യുവാവ് ഞെട്ടിയതും പിന്നീടുണ്ടായ പുകിലുകളുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ച. യുവാവ് വിളിച്ചതോടെ പാമ്പിനെ പിടിക്കാൻ പരിശീലനം ലഭിച്ച ഉദ്യോ​ഗസ്ഥർ സ്ഥലത്തെത്തുകയും പാമ്പിനെ പിടികൂടി പരിപാലന കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. ബാൾ പൈതൺ വിഭാഗത്തിൽപ്പെട്ട പാമ്പാണിത്.

ന്യൂജഴ്സിയിലെ ന്യൂപോർട്ടിൽ 29ാം നിലയിലുള്ള അപാർട്മെന്റിലാണ് പാമ്പിനെ കണ്ടത്. ഇപ്പോൾ പാമ്പിന്റെ ഉടമയെ കണ്ടെത്താനുള്ള പരിശ്രമത്തിലാണ് ഉദ്യോഗസ്ഥർ. അമേരിക്കയിൽ മിക്കവരും വീട്ടിൽ വളർത്തുന്ന പ്രശസ്തമായ ഉരഗങ്ങളിൽ ഒന്നാണിത്. ഏറ്റവും വിലപിടിപ്പുള്ള ഇനങ്ങളിൽ ഒന്നും.ഏഴ് ദിവസത്തിനുള്ളിൽ പാമ്പിന്റെ ഉടമ തേടി വന്നില്ലെങ്കിൽ ദത്തെടുക്കൽ നടപടിയിലേക്ക് കടക്കുമെന്നും അധികൃതർ വ്യക്തമാക്കി.ആഫ്രിക്കയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിലും മധ്യഭാഗങ്ങളിലുമാണ് ഇവയെ കാണുന്നത്. മലമ്പാമ്പ് ഇനത്തിൽപെട്ട വിഷമില്ലാത്ത പാമ്പാണ് ബാൾ പൈതൺ.

English Summary: Pied Ball Python Found Behind Fridge In New Jersey House, Search On For Its Owner

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com