ചൂണ്ടയിൽ കുരുങ്ങിയത് വമ്പൻ ക്യാറ്റ്ഫിഷ്. സ്പെയ്നിലെ എബ്രോ നദിയിൽ ചൂണ്ടയിടുകയായിരുന്ന ഡിച്ച് ബല്ലാർഡിന്റെ ചൂണ്ടയിലാണ് മത്സ്യം കുടുങ്ങിയത്. ചൂണ്ടയിൽ കുരുങ്ങിയ വമ്പൻ മത്സ്യം ഡിച്ചിന്റെ ബോട്ടുമായി ഏകദേശം ഒന്നരകിലോമീറ്ററോളം മുന്നോട്ടു കുതിച്ചു. ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനു ശേഷമാണ് വലിയ മത്സ്യത്തെ കീഴടക്കാനായത്.

ജലോപരിതലത്തിലേക്കെത്തിയ മത്സ്യത്തിന്റെ തലയിൽ സർവശക്തിയുമെടുത്ത് പിടിച്ച് വലിച്ചടുപ്പിച്ചാണ് ബോട്ടിലേക്ക് കയറ്റിയത്. ജീവിതത്തിലാദ്യമായാണ് ഇത്ര വലിയ ഒരു മത്സ്യത്തെ നീണ്ട പോരാട്ടത്തിലൂടെ പിടിച്ചതെന്ന് ഡിച്ച് ബല്ലാർഡ് വ്യക്തമാക്കി. ആറ് വർഷം മുൻപാണ് വാറ്റ്ഫോർഡിൽ നിന്ന് ഡിച്ച് ബല്ലാർഡ് കാറ്റലോണിയയിലേക്ക് താമസം മാറ്റിയത്. എബ്രോ മാഡ് ക്യാറ്റ്സ് എന്ന ആംഗ്ലിങ് ഹോളിഡേ കമ്പനിയുടെ ഉടമയാണ് ഡിച്ച് ബല്ലാർഡ്.
English Summary: Fisherman Catches 200-Pound Catfish After Hour-Long Battle